കേക്ക് 'വെട്ടി
February 14, 2018, 12:05 am
ചെന്നൈ: ചെന്നൈയിൽ പിറന്നാളാഘോഷത്തിനിടെ പൊലീസിന്റെ വലയിൽ നിന്ന് രക്ഷപ്പെട്ട മലയാളി ഗുണ്ട തലവെട്ടി ബിനു (ബിനു പാപ്പച്ചൻ- 47) കീഴടങ്ങി. അമ്പത്തൂരിലെ ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിലാണ് ഇയാൾ കീഴടങ്ങിയത്. കണ്ടുകിട്ടിയാലുടൻ വെടിവയ്ക്കാൻ ഉത്തരവിട്ടിരിക്കെയാണു കീഴടങ്ങൽ. ഇയാളെ കോടതി റിമാൻഡ് ചെയ്തു. ഫെബ്രുവരി ആറിനു പിറന്നാളാഘോഷത്തിനിടെ വെട്ടുകത്തി കൊണ്ടു കേക്ക് മുറിച്ചാണ് ബിനു ശ്രദ്ധേയനായത്. അന്നു രാത്രി പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ആഘോഷത്തിനെത്തിയ 75 ഗുണ്ടകൾ പിടിയിലായി. എന്നാൽ പൊലീസുകാരുടെ കണ്ണുവെട്ടിച്ച് ബിനു രക്ഷപ്പെടുകയായിരുന്നു. കൊലപാതകക്കേസ് ഉൾപ്പെടെ ചുമത്തപ്പെട്ടവരും കൂട്ടത്തിലുണ്ടായിരുന്നു.

മൂന്നു വർഷമായി ഒളിവിലായിരുന്ന ബിനുവിന്റെ പേരിൽ മുപ്പതോളം കേസുകളുണ്ട്. അതിനിടെയാണ് പിറന്നാളാഘോഷത്തിനു സഹോദരൻ ചെന്നൈയിലേക്കു ക്ഷണിച്ചത്. സഹോദരൻ നൽകിയ വെട്ടുകത്തി കൊണ്ടു കേക്കു മുറിക്കുമ്പോഴായിരുന്നു പൊലീസ് വളഞ്ഞത്. ആരോഗ്യ പ്രശ്നങ്ങളുണ്ടായതിനാലാണ് കീഴടങ്ങുന്നതെന്ന് ബിനു പൊലീസിനോട് പറഞ്ഞു.

ഇരുനൂറോളം ഗുണ്ടകളുടെ സാന്നിദ്ധ്യത്തിൽ ഒരു ട്രക്ക് ഷോപ്പിൽ നടത്തിയ പിറന്നാളാഘോഷത്തിനിടെ വടിവാളും മറ്റുമായി ചില ഗുണ്ടകൾ റോഡിലേക്കിറങ്ങി പൊലീസിന്റെ വാഹനപരിശോധനയിൽ കുടുങ്ങിയതോടെയാണ് സംഘത്തിന്റെ പണിപാളിയത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ