ശുഹൈബിന്റെ കൊലപാതകം ഞെട്ടിച്ചുവെന്ന് രാഹുൽ ഗാന്ധി
February 13, 2018, 7:33 pm
ന്യൂഡൽഹി: കണ്ണൂരിൽ മട്ടന്നൂർ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂർ സ്‌കൂൾ പറമ്പത്ത് വീട്ടിൽ ശുഹൈബി (29)നെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം തന്നെ ഞെട്ടിച്ചുവെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതികരിച്ചു. ശുഹൈബിനെ കൊന്ന ഭീരുക്കളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ശുഹൈബിന്റെ കുടുംബാംഗങ്ങളെ തന്റെ അനുശോചനം അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ വ്യക്തമാക്കി.

തിങ്കളാഴ്‌ച രാത്രിയോടെയാണ് വാഗൺ ആർ കാറിലെത്തിയ നാലംഗ സംഘം തട്ടുകടയിൽ ഇരുന്ന ശുഹൈബിനെ ബോംബെറിഞ്ഞ് വീഴ്‌ത്തിയ ശേഷം വെട്ടിക്കൊന്നത്. കഴിഞ്ഞ മാസം എടയന്നൂരിലുണ്ടായ സി.പി.എം - കോൺഗ്രസ് സംഘർഷത്തിൽ റിമാൻഡിലായിരുന്ന ശുഹൈബ് ഈയിടെയാണ് പുറത്തിറങ്ങിയത്. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു ആക്രമണം. ആക്രമണത്തിൽ ശുഹൈബിന്റെ സുഹൃത്തുക്കളായ നാല് പേർക്കും ഗുരുതര പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ