ദക്ഷിണാഫ്രിക്കയിൽ ട്വന്റി-20യും ജയിച്ചു കയറി ഇന്ത്യൻ പെൺപുലികൾ
February 13, 2018, 7:51 pm
പൊച്ചെഫ്സ്ട്രൂം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലും ഇന്ത്യൻ വനിതകൾക്ക് വിജയത്തുടക്കം. മുന്നിൽ നിന്ന് നയിച്ച മിതാലി രാജിന്റെ അർദ്ധ സെഞ്ച്വറിയുടെ കരുത്തിൽ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്‌ത ആതിഥേയർ 20 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 164 റൺസെടുത്തപ്പോൾ എഴ് പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യൻ വനിതകൾ വിജയത്തിലെത്തി.

ഏകദിനത്തിൽ ഇന്ത്യയ്‌ക്കായി മിന്നുന്ന പ്രകടനം പുറത്തെടുത്ത സ്‌മൃതി മന്ധാന 15 പന്തിൽ മൂന്നു ബൗണ്ടറിയും രണ്ടു സിക്‌സും ഉൾപ്പെടെ 28 റൺസെടുത്തു. ജെന്നി റോഡ്രിഗസും വേദ കൃഷ്‌ണമൂർത്തിയും 37 റൺസ് വീതം നേടി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കാളികളായി.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 38 റൺസെടുത്ത ഡി വാൻ നീകേർക്കിന്റെ ബാറ്റിംഗ് കരുത്തിലാണ് 164 റൺസ് സ്വന്തമാക്കിയത്. അവസാന ഓവറുകളിൽ തകർത്തടിച്ച നിന്ന ട്രിയോണി (ഏഴു പന്തിൽ നാലു സിക്‌സും രണ്ടു ബൗണ്ടറിയും ഉൾപ്പെടെ 32 റൺസ്)ന്റെ ഇന്നിംഗ്സും ദക്ഷിണാഫ്രിക്കയ്‌ക്ക് കരുത്തായി. ഇന്ത്യയ്‌ക്കായി അനുജം പട്ടേൽ രണ്ട് വിക്കറ്റ് വീഴ്‌ത്തി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ