പ്രിയയുടെ ഒന്നൊന്നര അഡാറ് ടീസറെത്തി മോനേ....
February 13, 2018, 8:08 pm
യൂട്യൂബിൽ ഹിറ്റായ മാണിക്ക് മലരായ പൂവിയുടെ ഹാംഗ്ഓവർ മാറുന്നതിന് മുമ്പ് സോഷ്യൽ മീഡിയയെ കീഴടക്കാൻ പ്രിയ വാര്യരുടെ ഒരൊന്നര അഡാറ് ലവ് ടീസറെത്തി. പ്രണയദിനം പ്രമാണിച്ചാണ് ഒമർ ലുലു ചിത്രത്തിന്റെ സ്‌പെഷ്യൽ ടീസർ യൂട്യൂബിലൂടെ പുറത്തുവിട്ടത്. എന്നാൽ മിനിട്ടുകൾക്കകം ടീസറും സോഷ്യൽ മീഡിയയിൽ ഹിറ്റായി. റിലീസ് ചെയ്‌ത് ഒരു മണിക്കൂർ കഴിയുന്നതിന് മുമ്പ് തന്നെ ഒന്നര ലക്ഷത്തിധികം പേരാണ് യൂട്യൂബിൽ ടീസർ കണ്ടത്.റഫീക് തലശ്ശേരിയുടെ വരികൾക്ക് ഷാൻ റഹ്മാൻ ഈണമിട്ട് വിനീത് ശ്രീനിവാസൻ പാടിയ മാണിക്ക മലരായ പൂവിയെന്ന പാട്ടും സോഷ്യൽ മീഡിയയിൽ വൻ തരംഗമണ്ടാക്കിയിരുന്നു. ഈദ് റിലീസായി എത്തുന്ന ചിത്രം പ്ലസ്ടു സ്‌കൂളിലെ ചില രസകരമായ സംഭവങ്ങളാണ് പറയുന്നത്.

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ