കണ്ണൂരിൽ ബോംബുണ്ടാക്കുന്നവരെ സെെന്യത്തിൽ ചേർക്കാം: പരിഹാസവുമായി ജോയ് മാത്യു
February 13, 2018, 8:50 pm
തിരുവനന്തപുരം: കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം ഉണ്ടായ സാഹചര്യത്തിൽ മലബാറിലെ രാഷ്ട്രീയ പാർട്ടികളെ വിമർശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്തെത്തി. വടക്കൻ മലബാറിലെ വിവിധ രാഷ്ട്രീയ പാർട്ടികളിലെ ബോംബ്‌ നിർമ്മാണ വിദഗ്‌ദ്ധരെ രാഷ്ട്രീയം,മതം, ജാതി, പ്രായം എന്നിവ പരിഗണിക്കാതെ നമ്മുടെ സൈന്യത്തിൽ ചേർത്ത്‌ നമ്മുടെ സൈനികശക്തി വർദ്ധിപ്പിക്കാനായാൽ
ആർ.എസ്.എസ് നേതാവ്‌ പിന്നൊരിക്കലും ഇന്ത്യൻ സൈന്യത്തെ താഴ്‌ത്തിക്കെട്ടി സംസാരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ആർ.എസ്എസുകാർ ഇന്ത്യൻ
സൈന്യത്തേക്കാൾ മെച്ചപ്പെട്ടതാണെന്ന് അവരുടെ നേതാവ്‌ മോഹൻ ഭഗവത്‌
പാറഞ്ഞതിനോട്‌ യോജിക്കാനാവില്ലെങ്കിലും വടക്കൻ മലബാറിലെ വിവിധ രാഷ്ട്രീയ പാർട്ടികളിലെ ബോംബ്‌ നിർമ്മാണ വിദഗ്‌ദ്ധരെ രാഷ്ട്രീയം,മതം,ജാതി, പ്രായം എന്നിവ പരിഗണിക്കാതെ നമ്മുടെ സൈന്യത്തിൽ ചേർത്ത്‌ നമ്മുടെ സൈനികശക്തി വർദ്ധിപ്പിക്കാനായാൽ
ആർ.എസ്.എസ് നേതാവ്‌ പിന്നൊരിക്കലും ഇന്ത്യൻ സൈന്യത്തെ താഴ്‌ത്തിക്കെട്ടി സംസാരിക്കില്ല, തീർച്ച.
മലബാറിൽ ബോംബേറിൽ ആരും
മരിക്കുകയുമില്ല...
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ