കണ്ണൂർ ജില്ലയിൽ നാളെ പഠിപ്പുമുടക്ക്
February 13, 2018, 9:03 pm
കണ്ണൂർ: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹെെബിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ നാളെ കെ,എസ്.യു പഠിപ്പുമുടക്കും. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് സി.പി.എം നേതൃത്വത്തിലുള്ള ഗുണ്ടാ ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങൾ നടത്തുന്ന അനധികൃത ഇടപെടലുകൾ അതീവ ഗൗരവകരമെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

കൊലപാതകങ്ങളും അക്രമങ്ങളും നടക്കുമ്പോൾ പോലീസ് നിഷ്ക്രിയമാണെന്നും സി.പി.എമ്മിന്റെ ആജ്ഞാനുവർത്തിയായി മാറിയ ജില്ലാ പോലീസ് മേധാവിയും ഭരണകൂടവും ബാദ്ധ്യതയായി ജില്ലയ്‌ക്ക് മാറിയെന്നും കെ.എസ്.യു കുറ്റിപ്പെടുത്തി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ