ഇഷ ഫൗണ്ടേഷന്റെ ശിവരാത്രി ആഘോഷങ്ങൾ കൗമുദി ടി.വിയിൽ തത്സമയം
February 13, 2018, 9:02 pm
കോയമ്പത്തൂർ: കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷന്റെ ശിവരാത്രി ആഘോഷങ്ങളുടെ എക്‌സ്‌ക്ലൂസീവ് ദൃശ്യങ്ങളുമായി കൗമുദി ടിവി തത്സമയം. മലയാള ടെലിവിഷനുകളിൽ സദ്ഗുരു ജഗ്ഗിവാസുദേവിന്റെ നേതൃത്വത്തിലുള്ള സംഗീത ധ്യാന പരിപാടിയിൽ അണിനിരന്ന് സോനു നിഗം, ദെലർ മെഹന്ദി തുടങ്ങി പ്രമുഖ ഗായകരുടെ നിര. 112 അടി ഉയരമുള്ള ആദിയോഗി ശില്പ സന്നിധിയിൽ നടക്കുന്ന ശിവരാത്രി ആഘോഷ പരിപാടികൾ നാളെ രാവിലെ ആറു വരെ കൗമുദി ടിവി തത്സമയം സംപ്രേഷണം ചെയ്യും.

ഇത്തവണത്തെ പ്രധാന ആകർഷണമായി, ആദിയോഗിയുടെ മഹാ ഊർജ്ജം സ്വാംശീകരിക്കുന്ന ആദിയോഗി പ്രദക്ഷിണം. അടുത്ത ഒരു വർഷംകൊണ്ട് ലക്ഷക്കണക്കിനു പേർക്ക് യോഗ പകർന്നു നൽകുന്ന മഹായോഗ യജ്ഞത്തിന് സദ്ഗുരു അഗ്നി തെളിക്കും. ഒരു വർഷമായി ആദിയോഗി ശില്പത്തെ അലങ്കരിച്ചിട്ടുള്ള ഒരുലക്ഷത്തിയെട്ട് രുദ്രാക്ഷങ്ങളാണ് ഭക്തർക്ക് പ്രസാദമായി ലഭിക്കുക. സദ്ഗുരുവിന് ഒപ്പം ധ്യാനത്തിന്റെ ആനന്ദം പകരുന്ന വേളയെ സംഗീത നിർഭരമാക്കി സോനു നിഗമിനും ദെലർ മെഹന്ദിക്കും ഒപ്പം ഷോൺ റോൾഡൻ, മോഹിത് ചൗഹാൻ തുടങ്ങിയവരും. ലോകമെമ്പാടും നിന്നായി ലക്ഷക്കണക്കിന് പേർ ആഘോഷ പരിപാടികളിൽ പങ്കെടുക്കുന്നു. കഴിഞ്ഞ ശിവരാത്രി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇഷ ഫൗണ്ടേഷൻ ആസ്ഥാനത്തെ ആദിയോഗി ശില്പം അനാവരണം ചെയ്തത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ