മൂന്ന് വർഷത്തേക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും ഉമാഭാരതി വിട്ടുനിൽക്കും
February 13, 2018, 11:04 pm
ന്യൂഡൽഹി: ബി.ജെ.പിയുടെ തീപ്പൊരി നേതാവും കേന്ദ്രമന്ത്രിയുമായി ഉമാ ഭാരതി മൂന്ന് വർഷത്തേക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കുന്നു. ആരോഗ്യപ്രശ്‌നങ്ങൾ മൂലമാണ് സജീവരാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കുന്നതെന്ന് ഉമാഭാരതി വ്യക്തമാക്കി. എന്നാൽ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.

കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്ന് രാജിവയ്‌ക്കാനും ആലോചിക്കാനും ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്ന് അവർ വ്യക്തമാക്കി. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുമായി ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും എന്നാൽ 2019 വരെ തുടരാൻ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നെന്നും ഉമാഭാരതി കൂട്ടിച്ചേർത്തു.

ഈ മൂന്ന് വർഷം കഴിഞ്ഞാലും രാഷ്ട്രീയത്തിൽ ഇനിയും ഒരുപാട് കാലം തനിക്ക് തുടരാൻ സാധിക്കുമെന്നും അതിനാൽ ഇപ്പോൾ ആരോഗ്യം മാത്രം ശ്രദ്ധിക്കാനാണ് തീരുമാനമെന്നും അവർ വ്യക്തമാക്കി. ​പുറം വേദനയും കാൽമുട്ടിനുള്ള വേദനയുമാണ് ഉമാ ഭാരതിയെ ഏറെ നാളായി അലട്ടുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ