ബോംബ് സ്‌ഫോടനത്തിൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു
February 13, 2018, 11:29 pm
ഹൈദരാബാദ്: ബോംബ് സ്‌ഫോടനത്തിൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു. സ്വന്തം വീട്ടിലെ കിടക്കയ്ക്ക് താഴെ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടിയാണ് തെലങ്കാനയിലെ നൽഗൊണ്ടയിൽ കോൺഗ്രസ് പ്രാദേശിക നേതാവ് എൻ.ധർമ നായിക്ക് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. ധർമയെ കൊല്ലാൻ വേണ്ടി ആരോ മനപ്പൂർവം ബോംബ് സ്ഥാപിച്ചതാണെന്നാണ് സൂചന. സ്‌ഫോടനത്തിൽ ശരീര ഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിലാണ് ധർമയുടെ മൃതദേഹം കണ്ടെത്തിയത്.

ഒരു മാസം മുമ്പ് കോൺഗ്രസിന്റെ മുതിർന്ന നേതാവും നൽഗൊണ്ട മുൻസിപ്പൽ ചെയർപേഴ്സണുമായ ബോഡു ലക്ഷ്മിയുടെ ഭർത്താവ് ബോഡുപ്പള്ളി ശ്രീനിവാസനെ ഒരു സംഘം വീട്ടിൽ നിന്നും വിളിച്ചിറക്കി മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. വീടിന് അടുത്തുള്ള കനാലിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഈ സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് മറ്റൊരു കോൺഗ്രസ് നേതാവ് കൂടി കൊല്ലപ്പെട്ടത്. സ്ഥലത്ത് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

തെലങ്കാന രാഷ്ട്ര സമിതി എം.എൽ.എ വീരേശമാണ് രണ്ട് കൊലയ്ക്കും പിന്നിലെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ എം.എൽ.എയുമായി ബന്ധമുള്ള ചിലരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ വ്യക്തിവൈരാഗ്യമാണ് ധർമയുടെ കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ