പോ​​​ഷ​​​ക​​​ സ​​​മ്പു​​​ഷ്‌​​​ടം അ​​​വാ​​​ക്കാ​​​ഡോ !
February 14, 2018, 1:10 am
പോ​ഷ​ക​സ​മ്പ​ന്ന​വും ഊർ​ജ്ജ​ദാ​യി​നി​യു​മായ ഫ​ല​വർ​ഗ​മാ​ണ് അ​വാക്കാ​ഡോ. പ്രാ​യ​മാ​കു​ന്ന​തി​നെ ചെ​റു​ത്തു തോൽ​പ്പി​ക്കു​ന്ന അ​വാ​ക്കാ​ഡോ ബ​ട്ടർ ഫ്രൂ​ട്ട് അ​ഥ​വാ വെ​ണ്ണ​പ്പ​ഴ​മെ​ന്നും അ​വാ​ക്കാ​ഡോ അ​റി​യ​പ്പെ​ടു​ന്നു. ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന് ആ​വ​ശ്യ​മായ 25 ലേ​റെ ധാ​തു​ല​വ​ണ​ങ്ങ​ളും വി​റ്റാ​മി​നു​ക​ളും മ​റ്റു പോ​ഷ​ക​ങ്ങ​ളും ഇ​തി​ലു​ണ്ട്.

ഓ​രോ നൂ​റു​ഗ്രാം പൾ​പ്പി​ലും 245 ലോ​റി അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഇ​തി​ല​ട​ങ്ങി​യി​ട്ടു​ള്ള ഗ്ലൂ​ട്ടാ​ത്തി​യോൺ എ​ന്ന ആ​ന്റി​ഓ​ക്സി​ഡ​ന്റ് മാ​രക രോ​ഗ​ങ്ങ​ളെ പോ​ലും പ്ര​തി​രോ​ധി​ക്കും. ര​ക്ത​ത്തി​ലെ ചീ​ത്ത കൊ​ള​സ്‌​ട്രോ​ളി​ന്റെ അ​ള​വു കു​റ​യ്‌​ക്കാൻ ക​ഴി​വു​ള്ള ഈ ഫ​ലം ഹൃ​ദ​യാ​രോ​ഗ്യ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​ലും മുൻ​പ​ന്തി​യി​ലാ​ണ്. ഒ​രാ​ഴ്ച തു​ടർ​ച്ച​യാ​യി അ​വാ​ക്കാ​ഡോ അ​ട​ങ്ങിയ ഭ​ക്ഷ​ണം ക​ഴി​ച്ചാൽ ര​ക്ത​ത്തി​ലെ കൊ​ള​സ്‌​ട്രോ​ളി​ന്റെ അ​ള​വു 17 ശ​ത​മാ​നം ക​ണ്ടു കു​റ​യു​മെ​ന്നു പ​ഠ​ന​ങ്ങ​ളിൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട് . പൊ​ട്ടാ​സ്യം, ഉ​യർ​ന്ന അ​ള​വിൽ മ​ഗ്നീ​ഷ്യം, ഫോ​സ്ഫ​റ​സ്, ഇ​രു​ന്ന്, മൂ​ല​ക​ങ്ങ​ളും പ്രോ​ട്ടീൻ, വൈ​റ്റ​മിൻ എ.​ബി.​സി.​കെ എ​ന്നി​വ​യും അ​വാ​ക്കാ​ഡോ​യിൽ അ​ട​ങ്ങി​യി​ട്ടു​ണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ