സോനം vs സൊണാക്ഷി
February 14, 2018, 11:55 am
നടിമാർ തമ്മിലുള്ള വാക്‌പോര് ഒരു പുത്തൻ വിഷയമല്ല. ഇപ്പോൾ ബോളിവുഡ് സുന്ദരികളായ സൊണാക്ഷി സിൻഹയും സോനം കപൂറുമായുള്ള വാക് പോരാണ് ഈ പട്ടികയിൽ ഒടുവിലത്തേത്. ഒരു അഭിമുഖത്തിനിടെ സോനത്തെക്കുറിച്ച് സൊനാക്ഷി പറഞ്ഞ അഭിപ്രായമാണ് ഇപ്പോൾ ഇരുവരും തമ്മിലുള്ള വാക്‌പ്പോരിൽ കലാശിച്ചിരിക്കുന്നത്. ചാറ്റ് ഷോയിൽ അതിഥിയായ സൊണാക്ഷിയോട് ബോളിവുഡിലെ ഫാഷൻ ദിവ എന്നറിയപ്പെടുന്ന സോനത്തിന്റെ വസ്ത്രധാരണത്തെ കുറിച്ച് അവതാരക ചോദ്യം ചോദിച്ചു.

ഇല്ലാത്ത നിലപാട് കാണിക്കാൻ വേണ്ടിയാണ് താരം വസ്ത്രം ധരിക്കുന്നതെന്ന് സൊനാക്ഷി പറഞ്ഞു. അത് സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ സംഭവം വിവാദമായി. ട്വിറ്ററിലൂടെ സോനം സൊണാക്ഷിക്ക് മറുപടി നൽകിയതോടെ വിവാദം കൊഴുത്തു. 'എന്നാണ് താൻ സൊണാക്ഷിക്ക് മുൻപിൽ ആവശ്യമില്ലാത്ത നിലപാട് കാണിച്ചത്. ഇനി അഥവാ അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ മാപ്പ് എന്നാണ് സോനം കുറിച്ചത്. ട്വീറ്റിന് മറുപടിയായി സൊണാക്ഷി ഇങ്ങനെ കുറിച്ചു: 'സോനം ഇത്രയും ബാലിശമാകരുത്. നമ്മൾ ഇത്തരം ഷോകളിൽ പങ്കെടുക്കുന്നത് പരസ്പരം സ്തുതിക്കാണ്. ചെറിയ കാര്യങ്ങൾ പെരുപ്പിച്ച് കാണിക്കാറില്ലേ, ഗൗരവമായി എടുക്കരുത്.' ഇതിന് സോനം നൽകുന്ന മറുപടിക്കായി കാത്തിരിക്കുകയാണ് ആരാധകർ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ