എന്റെ മകൾ അഭിനയിക്കുന്നില്ല
February 14, 2018, 11:57 am
താരമക്കൾ സിനിമയിൽ കടന്നുവരുന്ന കാലമാണിത്. എന്നാൽ, തന്റെ മകൾ സിനിമയിലേക്ക് വരുന്നില്ലെന്നും അവളെ വെറുതേ വിടണമെന്നും പറഞ്ഞ് ഒരു മുൻകാല നായിക രംഗത്തെത്തിയിരിക്കുകയാണ്. നടി രേഖയാണ് മകൾ അനുഷ സിനിമയിൽ വരില്ലെന്ന് തറപ്പിച്ചു പറഞ്ഞത്. എം.എ നിഷാദിന്റെ ചിത്രത്തിലൂടെ രേഖയുടെ മകൾ വെള്ളിത്തിരയിലെത്തുന്നുവെന്ന് വാർത്തകൾ പ്രചരിച്ചത്. മലയാളം തമിഴ് ഭാഷകളിലൊരുങ്ങുന്ന ചിത്രമായിരിക്കുമെന്നും പറഞ്ഞിരുന്നു. ഒരു തമിഴ് മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് രേഖ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

എന്റെ മകളുടെ പരിപൂർണ ശ്രദ്ധ ഉപരിപഠനത്തിൽ മാത്രമാണ്. അവൾ സിനിമയിലേക്ക് വരുന്നില്ല. അങ്ങനെയൊരു ചിന്ത പോലുമില്ല. അവൾ സിനിമയിലെത്തുന്നുവെന്ന തരത്തിലുള്ള വാർത്തകൾ അവസാനിപ്പിക്കണമെന്നും താരം പറഞ്ഞു. കുടുംബത്തെ ഒരിക്കലും മുഖ്യധാരയിൽ കൊണ്ടുവരാൻ താത്പര്യമില്ലാത്ത ആളാണ് രേഖ. ഭർത്താവ് ഹാരിസിനെയോ മകളെയോ രേഖ പൊതുവേദിയിൽ കൊണ്ടുവന്നിട്ടില്ല. ഞാൻ മാത്രമാണ് സെലിബ്രിട്ടി. എന്റെ വിശേഷങ്ങൾ മാത്രം ആരാധകർ അറിഞ്ഞാൽ മതിയെന്നാണ് രേഖ പറയുക. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലും രേഖ സിനിമാ വിശേഷങ്ങൾ മാത്രമാണ് പങ്കുവയ്ക്കുക.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ