ഹൊറർ സിനിമയിലെ നായികയെ പ്രേതം പിടിച്ചു, വീഡിയോ ഞെട്ടിക്കും
February 9, 2018, 5:49 pm
പ്രേതം, ഭൂതം, പിശാച് തുടങ്ങിയവയിൽ വിശ്വസിക്കുന്നരും ഇക്കാര്യങ്ങളെ എതിർക്കുന്നവരും ഈ ലോകത്തുണ്ട്. എന്നാൽ സൂപ്പർ നാച്ചുറൽ എന്ന് വിളിക്കുന്ന ഈ പ്രതിഭാസം ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ളവർ കുറവായിരിക്കും. കംബോഡിയയിൽ നിന്നുമുള്ള ഇത്തരമൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

കംബോഡിയയിലെ ഹൊറർ സിനിമാ ചിത്രീകരണ സെറ്റിലാണ് എല്ലാവരെയും നടുക്കിയ സംഭവമുണ്ടായത്. സിനിമയിൽ പ്രേതത്തിന്റെ റോൾ ചെയ്യുകയായിരുന്ന നായിക പെട്ടെന്ന് സൈറ്റിലുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു. പിന്നീട് സിനിമയിലെ കഥാപാത്രത്തെ പോലെ പെരുമാറാൻ തുടങ്ങിയ നായിക വിചിത്രമായ ചേഷ്‌ടകൾ കാണിക്കുകയും ചെയ്‌തതോടെ കാര്യങ്ങൾ കൈവിട്ട് പോയി. പ്രേതബാധയേറ്റ യുവതിയെ അടച്ചിട്ട റൂമിന് പുറത്ത് മറ്റ് അഭിനേതാക്കൾ കൂടി നിൽക്കുന്നതും പരിഭ്രാന്തരായി കരയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.ഹൊറർ സിനിമയിൽ അഭിനയിക്കുന്ന താരങ്ങൾക്ക് ഒരു നെഗറ്റീവ് എനർജിയുണ്ടാകുമെന്നും ഇതാണ് ഇത്തരം പ്രേതബാധയ്‌ക്ക് കാരണമാകുന്നതെന്നുമാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.