'കിണർ' - ട്രെയിലറെത്തി
February 14, 2018, 11:50 am
എം.എ.നിഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'കിണർ' എന്ന സിനിമയുടെ ട്രെയിലർ പുറത്തിറക്കി. ജലക്ഷാമവുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിക്കുന്ന ഈ ചിത്രം കേരള - തമിഴ്‌നാട് അതിർത്തിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ജയപ്രദ, രേവതി, പശുപതി, പാർത്ഥിപൻ, അർച്ചന, നാസ്സർ, പാർവതി നമ്പ്യാർ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, ജോയ് മാത്യു, അനു ഹസൻ എന്നിവർ അടങ്ങുന്ന ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തമിഴ് ഭാഷയിലും ഈ ചിത്രം തീയേറ്ററുകളിൽ എത്തും. 'കേണി' എന്നാണ് തമിഴിലെ പേര്.

ഡോ. അൻവർ അബ്ദുള്ളയും ഡോ. അജു കെ നാരായണനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നൗഷാദ് ഷെരീഫ് ഛായാഗ്രഹണവും ശ്രീകുമാർ നായർ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് എം ജയചന്ദ്രനാണ്. ഒരു ഗാനത്തിന് കല്ലറ ഗോപനും ഈണം പകർന്നിട്ടുണ്ട്. പശ്ചാത്തല സംഗീതം ബിജിബാലിന്റെതാണ്. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രീയേഷന്സിന്റെ ബാനറിൽ സജീവ് പി കെയും ആൻ സജീവും ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ