നിയമസഭാ സമ്മേളനം 26 മുതൽ
February 14, 2018, 1:59 pm
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഫെബ്രുവരി 26 മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മൃഗസംരക്ഷണ വകുപ്പിൽ പുതുതായി 35 തസ്തികകൾ സൃഷ്ടിക്കാനും തീരുമാനിച്ചു. കേരള കലാമണ്ഡലം കൽപിത സർവകലാശാല ജീവനക്കാർക്ക് പത്താം ശമ്പളപരിഷ്‌കരണ ആനുകൂല്യങ്ങൾ അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

കേരള ഹൈക്കോടതി ജീവനക്കാരുടെ പത്താം ശമ്പളപരിഷ്‌കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കാൻ തീരുമാനിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) ജീവനക്കാർക്ക് പത്താം ശമ്പളപരിഷ്‌കരണ ആനുകൂല്യങ്ങൾ അനുവദിക്കും. ലേബർ കമ്മിഷണർ ആയി എ. അലക്സാണ്ടറിനെ നിയമിക്കും. നിലവിൽ ലേബർ കമ്മിഷണറായ കെ. ബിജുവിനെ വ്യവസായ വകുപ്പ് ഡയറക്ടറായി നിയമിക്കും. നിലവിൽ വ്യവസായ ഡയറക്ടറായ കെ.എൻ. സതീഷിനെ ലാന്റ് ബോർഡ് സെക്രട്ടറിയായും നിയമിക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ