കള്ളപ്പണം വെളുപ്പിക്കാൻ കോടിയേരി തിര. സത്യവാങ്മൂലത്തിൽ കൃത്രിമം കാട്ടിയെന്ന് ബി.ജെ.പി
February 14, 2018, 2:24 pm
കൊച്ചി: തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ തിരിമറി കാട്ടിയെന്ന് ബി.ജെ.പി ആരോപിച്ചു. സത്യവാങ്മൂലത്തിൽ ഭാര്യയുടെ പേരിലുള്ള സ്വത്ത് കുറച്ച് കാണിച്ചു. 2014ൽ ഭാര്യയുടെ പേരിലുള്ള ഭൂമി വിറ്റെങ്കിലും ഇത് സത്യവാങ്മൂലത്തിൽ കാണിച്ചിട്ടില്ല. ഇത് കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടിയാണെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്‌ണൻ ആരോപിച്ചു. എറണാകുളം പ്രസ്ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ ആരോപണം.

കോടിയേരി ബാലകൃഷ്‌ണന്റെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സംശയത്തിന് ഇടയാക്കുന്നതാണ്. കഴിഞ്ഞ കുറേ കാലമായി അദ്ദേഹം നടത്തുന്ന സാമ്പത്തിക ഇടപാടുകൾ രാജ്യത്തെ നിയമത്തിന് എതിരാണ്. 2011ൽ നിയമസഭയിലേക്ക് മത്സരിക്കുമ്പോഴും 2015ൽ ഗവർണർക്ക് സമർപ്പിച്ചതുമായ സത്യവാങ്മൂലത്തിൽ നിരവധി ക്രമക്കേടുകൾ ഉണ്ടെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ