പഞ്ചാബ് നാഷണൽ ബാങ്കിൽ 11,546 കോടിയുടെ തട്ടിപ്പ്
February 14, 2018, 2:28 pm
മുംബയ്: ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ പ‌ഞ്ചാബ് നാഷണൽ ബാങ്കിന്റെ മുംബയ് ബ്രാഞ്ചിൽ 11,​546 കോടി രൂപയുടെ വൻ വെട്ടിപ്പ് കണ്ടെത്തി. ഇവിടത്തെ ഇടപാടുകളിൽ തട്ടിപ്പ് നടത്തി വിദേശത്ത് നിന്ന് പണം പിൻവലിച്ചാണ് ക്രമക്കേട് നടത്തിയത്. ബാങ്ക് ജീവനക്കാരുടെ സഹായത്തോടെയാണ്  വിവിധ അക്കൗണ്ടുകൾ വഴി വിദേശത്ത് നിന്ന് പണം പിൻവലിച്ചതെന്നാണ് പ്രാഥമിക നിഗമനം. വെട്ടിപ്പിനെ കുറിച്ച്  സി.ബി.ഐയ്ക്കും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനും ബാങ്കധികൃതർ പരാതി നൽകി. രണ്ട് ഏജൻസികളും പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അതേസമയം,​ പണം കൈമാറ്റം നടന്നിട്ടുള്ള അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ ബാങ്കധികൃതർ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഈ ഇടപാടുകളുടെ അടിസ്ഥാനത്തിൽ വിദേശത്തുള്ള ഉപഭോക്താക്കൾക്ക് മറ്റ് ബാങ്കുകൾ വായ്പ നൽകിയിട്ടുണ്ടെന്നും പഞ്ചാബ് ബാങ്ക് പറയുന്നു. വിശദമായ അന്വേഷണം നടന്നു വരികയാണ്.

സി.ബി.ഐ അന്വേഷണം നേരിടുന്ന ആഭരണ വ്യാപാരി നിർവ മോഡിയും മറ്റു ചിലരും പഞ്ചാബ് നാഷണൽ ബാങ്കുമായി ചേർന്ന് 282 കോടിയുടെ തട്ടിപ്പ് നടത്തിയിരുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തട്ടിപ്പ് കേസും പുറത്തു വന്നത്. 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ