നിരവധി സ്‌ഫോടനക്കേസുകളിൽ പ്രതിയായ കൊടുംഭീകരൻ പിടിയിൽ
February 14, 2018, 2:41 pm
ന്യൂഡൽഹി: ഇന്ത്യയിൽ തീവ്രവാദ ആക്രമണം നടത്താൻ പദ്ധതിയിടുന്നതിനിടെ കൊടുംഭീകരനെ പിടികൂടി. ഇന്ത്യൻ മുജാഹിദീൻ ഭീകരൻ അരീജ് ഖാനാണ് ഡൽഹി പൊലീസിന്റെ പ്രത്യേക സംഘത്തിന്റെ പിടിയിലായത്. ഇയാളെ ഡൽഹി പൊലീസ് ആസ്ഥാനത്ത് ചോദ്യം ചെയ്‌ത് വരികയാണ്. അരീജ് ഖാനെ നേപ്പാളിൽ നിന്നാണ് പിടികൂടിയതെന്നാണ് സൂചന.

ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളിൽ ഭീകരാക്രമണം ഉണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി സുരക്ഷാ ഉദ്യോഗസ്ഥർ കനത്ത ജാഗ്രതയിലായിരുന്നു. ഇതിനിടയിലാണ് അരീജ് ഖാൻ പിടിയിലാകുന്നത്. ദേശീയ അന്വേഷണ ഏജൻസി തലയ്‌ക്ക് 10 ലക്ഷം രൂപ വിലയിട്ട ഭീകരനാണ് അരീജ് ഖാൻ. ഇയാൾ അഞ്ചോളം സ്‌ഫോടനക്കേസിലെ പ്രതിയാണെന്നാണ് വിവരം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ