ഐശ്വര്യയുടെ പുതിയ ലുക്ക് പുറത്തിറങ്ങി
February 14, 2018, 2:54 pm
പുതിയ ചിത്രമായ ഫാനി ഖാനിലെ നായിക ഐശ്വര്യ റായിയുടെ ലുക്ക് അണിയറക്കാർ പുറത്ത് വിട്ടു. കറുത്ത നിറത്തിലുള്ള ടോപ്പിനു മേൽ സൈന്യത്തിന്റെ  ജാക്കറ്റ് അണിഞ്ഞാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിൽ ഒരു ഗായികയുടെ വേഷമാണ് ആഷിന്റേത്. അനിൽ കപൂറും രാജ് കുമാർ റാവുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. അതേസമയം,​ ഗായകന്റെ വേഷത്തിൽ എത്തുന്ന അനിൽ കപൂർ ഐശ്വര്യയുടെ ജോഡിയല്ല.

രാകേഷ് ഓംപ്രകാശ് മിശ്ര സംവിധാനം ചെയ്യുന്ന ചിത്രം 2000ത്തിൽ റിലീസ് ചെയ്ത ഡച്ച് സിനിമയായ 'എവരി ബെഡീസ് ഫേമസിന്റെ റീമേക്കാണ്. മകൾക്ക് സംഗീത മത്സരത്തിൽ വിജയിക്കാനായി മത്സരാർത്ഥികളെ തട്ടിക്കൊണ്ടു പോകുന്ന രക്ഷകർത്താക്കളുടെ കഥ പറയുന്ന ചിത്രമാണ് ഡച്ച് - ഇംഗ്ലീഷ് സംവിധായകനായ ഡൊമനിക് ഡെറൂഡെറെ ഒരുക്കിയ 'എവരി ബെഡീസ് ഫേമസ്'. ചിത്രം ഹിന്ദിയിലെത്തുന്പോൾ തിരക്കഥയിൽ അതിന്  അനുസരിച്ച മാറ്റങ്ങൾ ഉണ്ടാവും. 

രൺബീർ കപൂറിനൊപ്പം യേ ദിൽ ഹെ മുഷ്‌കിൽ എന്ന ചിത്രത്തിലാണ് ഐശ്വര്യ ഒടുവിൽ അഭിനയിച്ചത്. കരൺ ജോഹർ സംവിധാനം ചെയ്ത ചിത്രത്തിൽ ഐശ്വര്യയുടെ ഗ്ലാമർ രംഗങ്ങൾ കൊണ്ട് സമ്പുഷ്ടമായിരുന്നു. 2000ത്തിൽ പുറത്തിറങ്ങിയ ദിൽ ആപ്‌കെ പാസ് ഹെ യിലാണ് ആഷും അനിലും അവസാനമായി ഒന്നിച്ചത്. 1999ൽ ഇരുവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച താൽ ബോളിവുഡിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നായിരുന്നു. 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ