കൂകിപ്പാഞ്ഞ് 'തീവണ്ടി'യുടെ മോഷൻ പോസ്‌റ്റർ
February 14, 2018, 3:16 pm
നവാഗതനായ ഫെല്ലിനി ടി.പി സംവിധാനം ചെയ്യുന്ന തീവണ്ടി എന്ന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറക്കി. ചിത്രത്തിലെ നായകൻ ടൊവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്.

ചിത്രത്തിൽ തൊഴിൽ രഹിതനായ ബിനീഷ് എന്ന യുവാവിനെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ജീവിതത്തിലും വേഷത്തിലും തികച്ചും അലസത കാണിക്കുന്ന യുവാവാണ് ടൊവിനോ ചെയ്യുന്ന ബിനീഷ് എന്ന കഥാപാത്രം. വളരെ രസകരമായ മുഹൂർത്തങ്ങളിലൂടെ കടന്ന് പോകുന്ന ബിനീഷിന്റെ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്.

പുതുമുഖം സംയുക്ത മേനോനാണ് ചിത്രത്തിൽ ടൊവിനോയുടെ നായികയായെത്തുന്നത്. പി.എസ്.സി പരീക്ഷ വിജയിച്ച് ഒരു വില്ലേജ് ഓഫീസിൽ ജോലി ചെയ്യുന്ന കഥാപാത്രത്തെയാണ് സംയുക്ത ചിത്രത്തിൽ അവതരിപ്പിക്കുക. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. പകർന്നാട്ടം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കൈലാസ് മേനോൻ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഗൗതം ശങ്കർ ആണ് ഛായഗ്രഹണം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ