സംഘപരിവാറിനേയും ബി.ജെ.പിയേയും ചെറുക്കണം: കാനം
February 14, 2018, 3:39 pm
കോട്ടയം: ചെറുക്കേണ്ടത് സംഘപരിവാറിനെയും ബി.ജെ.പിയെയുമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി.എമ്മും സി.പി.ഐയും ഇത് തിരിച്ചറിഞ്ഞിരിക്കുന്നു. ഇരു പാർട്ടികളും തമ്മിലുള്ള തർക്കങ്ങൾ കാലം പരിഹരിക്കും. മുഖ്യശത്രുവിനെ തിരിച്ചറിയാൻ സാധിക്കാതെ വന്നപ്പോൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തിരിച്ചടിയാണുണ്ടായതെന്നും കറുകച്ചാലിൽ സി.പി.ഐ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യവെ കാനം പറഞ്ഞു.

സന്ദർഭത്തിനനുസരിച്ച് ആരെയാണ് എതിർക്കേണ്ടതെന്ന തിരിച്ചറിയുന്നിടത്താണ് കമ്മ്യൂണിസ്റ്റുകാരുടെ മികവ്. ഇന്നത്തെ നിലപാട് നമുക്ക് നാളെ മാറ്റേണ്ടി വന്നേക്കാം. ഇന്ത്യയിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഇടതുപക്ഷത്തിന്റെ യോജിപ്പ് അനിവാര്യമാണ്. അതിനായി സി.പി.എമ്മും സി.പി.ഐയും ഒരുമിച്ച് പ്രവർത്തിക്കണം. അതേസമയം,​ ഇടതു ചേരിയിൽപ്പെട്ട ആർ.എസ്.പിയും ഫോർവേഡ് ബ്ലോക്കും വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത ചേരികളിലാണ്. ഈ സാഹചര്യത്തിൽ ഇടതുപക്ഷ ഐക്യം ശക്തമാക്കേണ്ട ചുമതല സി.പി.എമ്മിനും സി.പി.ഐയ്ക്കും ഉണ്ട്. മതനിരപേക്ഷത ഏതെങ്കിലും ഒരു പാർട്ടിയ്ക്ക് മാത്രമായി ചാർത്തിക്കൊടുക്കാൻ കഴിയില്ല. മതനിരപേക്ഷത ശക്തിപ്പെടുത്തിയാൽ ന്യൂനപക്ഷ - ഭൂരിപക്ഷ വർഗീയതയെ തടയാനാകുവെന്നും കാനം പറഞ്ഞു.

മാണിയെ വേണ്ട
കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിനെ എൽ.ഡി.എഫിൽ എടുക്കുന്നതിനെ കാനം എതിർത്തു. മാണി എന്നു മുതലാണ് വിശുദ്ധനായതെന്നും അദ്ദേഹം ചോദിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ