ജവാന്മാരുടെ വീരമൃത്യുവിനെ വർഗീയവത്കരിക്കരുതെന്ന് സൈന്യം
February 14, 2018, 4:16 pm
ന്യൂഡൽഹി: കാശ്മീരിലെ സുഞ്ജ‌്‌വാൻ സൈനിക ക്യാന്പ് ആക്രമണത്തിനിടെ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികരെ വർഗീയമായി ചിത്രീകരിച്ച അഖിലേന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഒവൈസിക്കെതിരെ സൈന്യം രംഗത്ത്. സൈനികരുടെ മരണത്തെ വർഗീയവത്കരിക്കരുതെന്നും ഇത്തരം പരാമർശങ്ങൾ നടത്തുന്നവർക്ക് സൈന്യത്തെ നന്നായി അറിയില്ലെന്നും വടക്കൻ കമാൻഡന്റ് മേധാവി ജനറൽ ദേവരാജ് അൻബു പറഞ്ഞു.

ഭീകരാക്രമണത്തിൽ മുസ്ലിങ്ങൾ കൊല്ലപ്പെടുമ്പോഴും അവരുടെ ദേശസ്‌നേഹം തെളിയിക്കാനാണ് രാജ്യസ്‌നേഹികളെന്ന് പറയുന്ന ചിലർ ആവശ്യപ്പെടുന്നതെന്നായിരുന്നു അസദുദ്ദീൻ ഒവൈസിയുടെ പരാമർശം. കാശ്മീരിലെ സുഞ്ജ്‌വാൻ സൈനിക ക്യാമ്പിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഏഴ് പേരിൽ അഞ്ച് പേരും മുസ്ലിങ്ങളാണ്. മുസ്ലിങ്ങളുടെ രാജ്യസ്‌നേഹവും സത്യസന്ധതയും ചോദ്യംചെയ്യുന്നവർ ഇത് കാണണം. മുസ്ലിങ്ങൾ രാജ്യത്തിനു വേണ്ടി മരിക്കുന്നു. എന്നാൽ, അവരെ പാകിസ്ഥാനികളെന്നാണ് വിളിക്കുന്നതെന്നും ഒവൈസി ആരോപിച്ചിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ