ഹോക്കിംഗ് മരിച്ചത് ദശാബ്‌ദങ്ങൾക്ക് മുമ്പോ? മരണത്തിന് മുമ്പ് സെെദ്ധാന്തികർ പറഞ്ഞത്
March 14, 2018, 9:51 am
ലണ്ടൻ: വിഖ്യാത ശാസ്ത്രജ്ഞൻ സ്‌റ്റീഫൻ ഹോക്കിംഗ് വിട പറഞ്ഞു. അത്യപൂർവ പ്രവചനം കൊണ്ട് ലോകത്തെയാകെ വിസ്‌മയിപ്പിച്ച ഹോക്കിംഗിന്റെ മരണത്തിലും ഒരു ദുരൂഹത ബാക്കി നിൽക്കുന്നുണ്ട്. ഈ വർഷമാദ്യം ഒരു കൂട്ടം സെെദ്ധാന്തികർ ദശാബ്‌ദങ്ങൾക്ക് മുമ്പ് അദ്ദേഹം മരണപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കി രംഗത്തെത്തിയതോടെയാണ് ഹോക്കിംഗിന്റെ മരണവുമായി ബന്ധപ്പെട്ട വാർത്ത ലോകം കേൾക്കുന്നത്.

ദശാബ്‌ദങ്ങൾക്ക് മുമ്പ് യഥാർത്ഥ ഹോക്കിംഗ് മരിച്ചെന്നും ഇപ്പോൾ ഉള്ളത് അദ്ദേഹത്തിന്റെ അപരനാണെന്നുമായിരുന്നു ഒരു കൂട്ടം സെെദ്ധാന്തികരുടെ വാദം. നിലവിലുള്ള അപരൻ രാഷ്ട്രീയക്കാരുടെയും ചില ശാസ്ത്രജ്ഞൻമാരുടെയും കളിപ്പാവയാണെന്നും ഇക്കൂട്ടർ നാടകം കളിക്കുകയാണെന്നുമായിരുന്നു ഇവരുടെ വാദം. ഹോക്കിംഗിന്റെ രൂപത്തിന് വർഷങ്ങൾ കഴിഞ്ഞിട്ടും മാറ്റമില്ലെന്നതായിരുന്നു ഹോക്കിംഗ് മരിച്ചെന്ന് ആരോപിക്കാൻ ഇവർ കണ്ടെത്തിയ പ്രധാന കാരണം.

അദ്ദേഹത്തിന്റെ പ്രശസ്‌ത പുസ്‌തകമായ 'എ ബ്രീഫ് ഹിസ്‌റ്ററി ഓഫ് ടെെം' പുറത്തിറക്കുന്നതിന് മൂന്ന് വർഷം മുമ്പ് 1985ൽ ഇദ്ദേഹം മരണപ്പെട്ടിരുന്നുവെന്നാണ് ഇവർ വ്യക്തമാക്കിയത്. നൂറ് വർഷം കൊണ്ട് മാനവരാശി ഇല്ലാതാകുമെന്ന് പ്രചരിപ്പിച്ചതും അനുഹ്രഹ ജീവികൾ ഉണ്ടെന്ന് അവകാശപ്പെട്ടതും സാധാരണക്കാരെ ഭയപ്പെടുത്തുന്നതിന് വേണ്ടിയാണെന്നും ഇവർ ആരോപിച്ചിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ