ബി.ജെ.പി നേതാക്കൾ തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് തുഷാർ വെള്ളാപ്പള്ളി
March 14, 2018, 10:25 am
ചെങ്ങന്നൂർ: ബി.ജെ.പി നേതാക്കൾ തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. മറ്റ് ബി.ജെ.പി നേതാക്കൾക്ക് വേണ്ടി ബി.ജെ.പി തന്നെ ഉപയോഗിക്കുകയായിരുന്നെന്നും ബി.ഡി.ജെ.എസിന് ബോർഡ് - കോർപ്പറേഷൻ സ്ഥാനങ്ങൾ കിട്ടാതിരുന്നത് ചില ബി.ജെ.പി നേതാക്കൾ പാര വച്ചത് കൊണ്ടാണെന്നും തുഷാർ പറഞ്ഞു.

സാമൂഹിക നീതിക്ക് വേണ്ടി നിൽക്കാത്ത മുന്നണിയിൽ നിന്നിട്ട് കാര്യമില്ല എന്ന തിരിച്ചറിവിൽ ബി.ഡി.ജെ.എസ്, ബി.ജെ.പി ബന്ധം അവസാനിപ്പിച്ചേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിക്കെതിരെ വിമർശനവുമായി തുഷാർ രംഗത്തെത്തിയത്. ഇന്ന് ആലപ്പുഴയിൽ ചേരുന്ന ബി.ഡി.ജെ.എസ് യോഗം എൻ.ഡി.എ വിടുന്നതടക്കമുള്ള അന്തിമതീരുമാനം പ്രഖ്യാപിക്കുമെന്നാണ് സൂചന. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എന്ത് നിലപാട് എടുക്കണമെന്നതും ഇന്നത്തെ യോഗത്തിൽ തീരുമാനിക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ