സി.ബി.എസ്.സി ചോദ്യപേപ്പറിൽ ഇടം നേടി മമ്മൂട്ടി
March 14, 2018, 3:20 pm
മമ്മൂട്ടിയുടെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും നിർവഹിച്ച 'വർഷം' എന്ന ചിത്രം. പ്രേക്ഷക പ്രംശസയോടൊപ്പം വാണിജ്യ വിജയവും നേടിയ ചിത്രം ഒടുവിൽ സി.ബി.എസ്.സി ചോദ്യപേപ്പറിലും ഇടം നേടി. മലയാള സിനിമയിൽ ആദ്യമായി വാട്സ് ആപ്പിലൂടെ റിലീസ് ചെയ്‌ത ഗാനം വർഷത്തിലെ 'കൂട്ടുതേടി വന്നൊരു കുഞ്ഞിളം കാറ്റേ' എന്ന ഗാനമായിരുന്നു.

അത് തന്നെയായിരുന്നു സി.ബി.എസ്.ഇ ഏഴാം ക്ലാസിലെ പൊതുവിജ്ഞാനം ചോദ്യപേപ്പറിലെ ഒരു ചോദ്യം. സംവിധായകൻ രഞ്ജിത് ശങ്കർ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പരീക്ഷ പേപ്പറിലെ ചോദ്യത്തിന്റെ കാര്യം ആരാധാകരെ അറിയിച്ചത്. എം. ആർ ജയഗീത എഴുതി ബിജിലാൽ ഈണം നൽകി സച്ചിൻ വാര്യർ ആലപിച്ച ഗാനം മമ്മൂട്ടി അദ്ദേഹത്തിന്റെ വാട്സാപ്പ് നമ്പറിലൂടെയാണ് റീലീസ് ചെയ്‌തത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ