പ്രഭാസിന് നായികയായി പൂജ ഹെഗ്ഡേ
March 14, 2018, 4:27 pm
തെന്നിന്ത്യയിലെ മുൻനിര നായകന്മാരായ മഹേഷ് ബാബു,​ ജൂനിയർ എൻ.ടി.ആർ എന്നിവർക്കൊപ്പം അഭിനയിക്കാൻ ഒരുങ്ങുന്ന പൂജ ഹെഗ്ഡെ,​ ബാഹുബലിയായി പ്രേക്ഷക മനസിൽ ഇടം നേടിയ പ്രഭാസിന്റെ നായികയാവുന്നു. രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ജൂലായിൽ ചിത്രീകരണം തുടങ്ങും. 2019ൽ ചിത്രം തീയേറ്ററുകളിൽ എത്തിക്കാനാണ് പദ്ധതി.

ഹിന്ദി,​ തെലുങ്ക് ഭാഷകളിലായി ഒരുക്കുന്ന ചിത്രം വിദേശത്തായിരിക്കും ചിത്രീകരിക്കുക. പ്രണയത്തിന് പ്രാധാന്യം നൽകിയാവും സിനിമ ഒരുക്കുകയെന്ന് സംവിധായകൻ പറഞ്ഞു.

അശുതോഷ് ഗവാരിക്കറുടെ മോഹൻജൊദാരോ എന്ന സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറിയ പൂജ, ഋത്വിക് റോഷനൊപ്പവും അഭിനയിച്ചു കഴിഞ്ഞു.ഇത് കൂടാതെ തെലുങ്കിലെ സൂപ്പർതാരം ദുവ്ഡ ജഗന്നാഥനൊപ്പവും അഭിനയിച്ചു. പൂജയെ സംബന്ധിച്ചടത്തോളം തിരക്കേറിയ വർഷമാണ് ഇത്തവണത്തേത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ