പ്രിയയ്ക്ക് ഒന്നല്ല,​ രണ്ടാണ് ബോളിവുഡ് സിനിമകൾ
March 14, 2018, 4:53 pm
കണ്ണിറുക്കി ഇന്ത്യൻ സിനിമാ ലോകത്തെയാകെ വീഴ്‌ത്തിയ തൃശൂർക്കാരി പ്രിയ വാര്യരെ കുറിച്ചുള്ള കഥകൾക്ക് അവസാനമില്ല. ചുരുങ്ങിയ സമയം കൊണ്ട് ബോളിവുഡിലും പ്രിയ അറിയപ്പെടുന്ന താരമായി മാറിക്കഴിഞ്ഞു. ബോളിവുഡിന്റെ യുവസൂപ്പർതാരം രൺവീർ സിംഗിന്റെ നായികാപദവി പ്രിയയെ തേടിയെത്തിയിരിക്കുന്നു എന്നായിരുന്നു ഏറ്റവും ഒടുവിൽ വന്ന വാർത്ത.

എന്നാൽ,​ ഒന്നല്ല,​ പ്രിയയെ തേടി ബോളിവുഡിൽ നിന്ന് എത്തിയിരിക്കുന്ന വിളി രണ്ടാണെന്നതാണ് ഏറ്റവും പുതിയ വാർത്ത. രൺവീറിനെ നായകനാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിംബ എന്ന ചിത്രം കൂടാതെ പിങ്ക് എന്ന സിനിമ സംവിധാനം ചെയ്ത അനിരുദ്ധ റോയി ചൗധരിയുടെ സിനിമയിൽ അഭിനയിക്കുന്നതിനായി പ്രിയയെ അണിയറക്കാർ സമീപിച്ചതായാണ് സൂചന. ഇത് സംബന്ധിച്ച് ചർച്ച നടന്നുവരികയാണെന്ന് പ്രിയയെ മലയാളത്തിന് സമ്മാനിച്ച 'ഒരു അഡാർ ലവ്' എന്ന സിനിമയുടെ സംവിധായകൻ ഒമർ ലുലു പറഞ്ഞു. കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

കരൺ ജോഹർ നിർമ്മിക്കുന്ന ചിത്രത്തിൽ പൊലീസുകാരനായാണ് രൺവീർ എത്തുന്നത്. എന്നാൽ പ്രിയ,​ രൺവീറിന്റെ നായികയായല്ല ഈ സിനിമയിൽ എത്തുന്നത്. അതേസമയം,​ പ്രിയയുടേത് അപ്രധാനമായ കഥാപാത്രവുമല്ല. ഏതായാലും ഇത് സംബന്ധിച്ച സ്ഥിരീകരണം ഉടനെ തന്നെയുണ്ടാവും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ