നിക്ഷേപിക്കാം ഓഹരികളിൽ; ഇത് സുവർണാവസരം
March 12, 2018, 6:10 am
ചോദ്യം: കഴിഞ്ഞ ഏതാനും നാളുകളായി കനത്ത ഇടിവാണല്ലോ ഓഹരി വിപണികൾ കാഴ്‌ചവയ്‌ക്കുന്നത്. ഈ സാഹചര്യത്തിൽ നിക്ഷേപം നടത്തുന്നത് ഉചിതമായിരിക്കുമോ?
ഉണ്ണികൃഷ്‌ണൻ, കായംകുളം
ഉത്തരം: പഞ്ചാബ് നാഷണൽ ബാങ്കിൽ നടന്ന തട്ടിപ്പ് സംബന്ധിച്ച വാർത്തകളും പ്രതികൂലമായ ആഗോള പ്രതിഭാസങ്ങളുമാണ് വിപണിയിൽ തിരുത്തലിന് വഴിതെളിച്ചത്. അതേസമയം, വിപണി ചെലവേറിയ നിലയിലാണെന്ന ആശങ്ക നിലനിന്ന സമയത്തുണ്ടായ തിരുത്തൽ പല നല്ല ഓഹരികളും ന്യായമായ വിലയിലേക്ക് വരുന്നതിന് കാരണമായിട്ടുണ്ട്. വിപണിയിൽ തിരുത്തൽ ഉണ്ടാകുന്നത് ഒരുതരത്തിൽ ആരോഗ്യകരമാണ്. അതിനാൽ, സൂചിക എവിടെ നിൽക്കുന്നു എന്ന് നോക്കാതെ ഓഹരികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അടിസ്ഥാനപരമായ മികവ് പുലർത്തുന്ന, മികച്ച ബിസിനസ് ചെയ്യുന്ന കമ്പനികളുടെ ഓഹരികൾ ന്യായമായ മൂല്യത്തിൽ ലഭ്യമാകുമ്പോൾ വാങ്ങുക.

ചോദ്യം: ക്രെഡിറ്ര് കാർഡ് വഴി മ്യൂച്വൽഫണ്ട് നിക്ഷേപം നടത്താനാകുമോ?
രാജശ്രീ, കുമാരപുരം
ഉത്തരം: ക്രെഡിറ്ര് കാർഡ് ഉപയോഗിച്ച് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്താൻ നിലവിലെ നിയമം അനുവദിക്കുന്നില്ല.

ചോദ്യം: ഒരാൾക്ക് എത്ര ഷെയർ ട്രേഡിംഗ് അക്കൗണ്ടുകൾ തുടങ്ങാനാകും?
കമാൽ, ആലുവ
ഉത്തരം: ഒരാൾക്ക് എത്ര ഷെയർ ട്രേഡിംഗ് അക്കൗണ്ടുകൾ വേണമെങ്കിലും തുടങ്ങാം. എന്നാൽ, ഒരു ബ്രോക്കറുടെ കീഴിൽ ഒരു അക്കൗണ്ട് മാത്രമേ തുടങ്ങാനാകൂ.

ചോദ്യം: എന്താണ് ഈ ഇൻസൈഡർ ട്രേഡിംഗ്? കഴിഞ്ഞ ദിവസം ഒരു കമ്പനിക്കെതിരെ ഇൻസൈഡർ ട്രേഡിംഗ് നിയമം അനുസരിച്ച് സെബിയുടെ അന്വേഷണം ഉണ്ടായതായി കേട്ടു.
ജോസ്, മാവേലിക്കര
ഉത്തരം: ഒരു ലിസ്‌റ്റഡ് കമ്പനിയിലെ വളരെയധികം പ്രാധാന്യമുള്ള വിവരം എക്‌സ്‌ചേഞ്ചിനെ അറിയിക്കുന്നതിന് മുമ്പേ മറ്റൊരാൾക്ക് ചോർത്തി നൽകുകയും ആ വിവരത്തെ ആസ്‌പദമാക്കി ട്രേഡിംഗ് ചെയ്യുന്നതിനെയുമാണ് ഇൻസൈഡർ ട്രേഡിംഗ് എന്ന് പറയുന്നത്. പലപ്പോഴും കമ്പനിയുടെ ഉന്നതതല മാനേജ്‌മെന്റ് അറിയാതെയാകും ഇത്തരത്തിലുള്ള വിവരച്ചോർച്ച നടക്കുന്നത്. എന്നാൽ, സെൻസിറ്രീവ് ആയ വിവരങ്ങൾ ചോരാതെ നോക്കേണ്ടത് മാനേജ്‌മെന്റിന്റെ കടമയാണ്. അതിൽ വീഴ്‌ച വരുമ്പോൾ ഉത്തരം പറയാൻ മാനേജ്‌മെന്റത്സ ബാദ്ധ്യസ്‌ഥരാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ