സുഖമാണോ ദാവിദേ തമിഴിലേക്ക്
March 12, 2018, 12:05 pm
മലയാളത്തിൽ നിരൂപക പ്രശംസ നേടിയ ചിത്രമാണ് ഇരട്ട സംവിധായകരായ അനൂപ് ചന്ദ്രൻ - രാജ മോഹൻ ടീം ഒരുക്കിയ സുഖമാണോ ദാവീദേ. ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണെന്നാണ് മോളിവുഡിൽ നിന്നുള്ള പുതിയ വിവരം. ഭഗത് മാനുവൽ, മാസ്റ്റർ ചേതൻ ജയലാൽ എന്നിവർ അഭിനയിച്ച ഈ ചിത്രം കഴിഞ്ഞ ആഴ്ചയാണ് പ്രദർശനത്തിനെത്തിയത്. പാപ്പി ക്രീയേഷന്സിന്റെ ബാനറിൽ ടോമി കിരിയന്തൻ നിർമ്മിച്ച ചിത്രം തമിഴിൽ ഒരുക്കുന്നത് ആരാണെന്ന വിവരം പുറത്തുവന്നിട്ടില്ല. കാക്കമുട്ടൈ സിനിമയിലെ വിഘ്‌നേഷാണ് തമിഴിൽ ചേതൻ ലാലിന്റെ കഥാപാത്രം അവതരിപ്പിക്കുക. ഭഗതിന്റെ റോളെടുക്കുക അങ്ങാടിത്തെരുവിലൂടെ അഭിനയരംഗത്തെത്തിയ മഹേഷാണ്. മറ്റു താര നിർണയങ്ങൾ പൂർത്തിയായി വരുന്നതേയുള്ളൂ. ധനുഷ് നിർമ്മിച്ച് എം. മണികണ്ഠൻ സംവിധാനം ചെയ്ത് 2015ൽ റിലീസായ കാക്കമുട്ടൈ ആ വർഷത്തെ നിരവധി പുരസ്‌കാരങ്ങൾ നേടിയിരുന്നു. കൃഷ്ണ പൂജപ്പുരയാണ് ദാവീദിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ