'റാണിയെ പോലെയാണ് നോക്കുന്നത്'
March 12, 2018, 12:05 pm
നടിമാരുടെ കഷ്ടപ്പാടുകൾ ആരും മനസിലാക്കുന്നില്ലെന്ന് തെന്നിന്ത്യൻ താരസുന്ദരി തമന്നയുടെ അഭിപ്രായത്തോട് അനുകൂലിച്ചും വിയോജിച്ചും നിരവധി പേർ സിനിമാ രംഗത്തു തന്നെ ഉയർന്നുവന്നിട്ടുണ്ട്. അവരിൽ തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ അനുഷ്‌ക ഷെട്ടിയുടെ അഭിപ്രായമാണ് ഏറെ ശ്രദ്ധേയം. നടിമാരെ രാജ്ഞിയെപ്പോലെയാണ് നോക്കുന്നതും കൊണ്ടുനടക്കുന്നതുമെന്നാണ് അനുഷ്‌ക അഭിപ്രായപ്പെട്ടിരിക്കുന്നത്. അഭിനയരംഗത്തെത്തിയതിന്റെ 13ാം വാർഷികം ആഘോഷിക്കുകയാണ് ഈ ബാഹുബലി സുന്ദരി. അഭിനയവും ഒരു തൊഴിലാണ്. ഏതു ജോലി ജോലി ചെയ്യുമ്പോഴുമുള്ള ബുദ്ധിമുട്ട് ഈ പണിയിലും ഉണ്ടാകും. അതിനെ കഷ്ടപ്പാടെന്ന് കരുതി മാറ്റി നിറുത്താതെ ആസ്വദിക്കാൻ കഴിഞ്ഞാൽ ഇത്രയും മനോഹരമായ പ്രൊഫഷൻ വേറെയില്ലെന്നാണ് അനുഷ്‌ക പറയുന്നത്.

ശമ്പളത്തിനു പുറമേ എന്തൊക്കെ സൗകര്യങ്ങൾ സിനിമ നൽകുന്നുണ്ട്. മികച്ച താമസസൗകര്യം, ഭക്ഷണം, വസ്ത്രം, വാഹനം, സുരക്ഷ ഇതൊക്കെ ഒരു നടിയായതു കൊണ്ട് ലഭിക്കുന്നതാണ്. മറ്റുള്ള തൊഴിലിനെ അപേക്ഷിച്ച് ഏറ്റവും നല്ല ജോലിയാണിത്. ലോകത്തിന്റെ പല ഭാഗങ്ങളിലുള്ളവർ, കണ്ടിട്ടും കേട്ടിട്ടുമില്ലാത്തവർ, അറിയാത്ത ഭാഷ പറയുന്നവർ ഒക്കെ നമ്മളെ സ്‌നേഹിക്കുന്നത് സിനിമാ താരമായതിനാലാണ്. എവിടെ പോയാലും ഒരാളെങ്കിലും ഓടിയെത്തി പരിചയപ്പെടുന്നതും ഈ വെള്ളിത്തിര കാരണമാണ്. നമ്മുടെ കഥാപാത്രങ്ങളെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞാൽ അവർ റാണിയെയും രാജാവിനെയും പോലെ നമ്മെ കൊണ്ടുനടക്കും. അതിന് ഒരു മടിയും കാട്ടാറില്ല. ആ സ്‌നേഹത്തിനും ബഹുമാനത്തിനും മുന്നിൽ മറ്റു കുറവുകൾ കണ്ടില്ലെന്നു നടിക്കുന്നതാണ് ഉത്തമം. 24 മണിക്കൂർ ജോലി ചെയ്താലും തളർന്നു പോകാതിരിക്കാൻ തക്ക സൗകര്യങ്ങൾ ഒരുക്കുന്നതിൽ അണിയറക്കാർ അതീവ ശ്രദ്ധ പുലർത്താറുണ്ട്. എപ്പോഴും ഫ്രഷായ മുഖമുണ്ടെങ്കിലേ ക്യാമറയ്ക്കു മുന്നിൽ നിൽക്കാൻ കഴിയുകയുള്ളൂ. അതുകൊണ്ടു തന്നെ നമുക്കുള്ള പരിചരണവും ആ രീതിയിൽ ലഭിക്കുമെന്നും അനുഷ്‌ക പറയുന്നു. ഏറ്റവും പുതിയ ചിത്രമായ ബാഗമതി കൂടി വിജയിച്ചതോടെ സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് അനുഷ്‌ക.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ