വി. മുരളീധരൻ കേന്ദ്രമന്ത്രിയാകും?
March 12, 2018, 1:53 pm
ന്യൂ​ഡൽ​ഹി: മഹാരാഷ്ട്രയിൽ നിന്ന് രാജ്യസഭാംഗമാകുന്ന ബി.​ജെ.​പി മുൻ സം​സ്ഥാന പ്ര​സി​ഡ​ന്റും ദേ​ശീയ നിർ​വാ​ഹക സ​മി​തി അം​ഗ​വു​മായ വി.​ മു​ര​ളീ​ധ​രൻ കേന്ദ്രമന്ത്രിയാകുമെന്നും സൂചന. അടുത്തുതന്നെ കേന്ദ്രത്തിൽ മന്ത്രിസഭാ പുന:സംഘടന ഉണ്ടാകും. അതിൽ മുരളീധരൻ ഇടംതേടുമെന്നാണ് കേൾക്കുന്നത്. മുരളീധരൻ കൂടി മന്ത്രിയായാൽ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരുടെ എണ്ണം രണ്ടാകും. അൽഫോൺസ് കണ്ണന്താനത്തെ നേരത്തെ മന്ത്രിയാക്കിയിരുന്നു. രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാൻ വി. മുരളീധരൻ ഇന്ന് പ​ത്രിക നൽ​കും. കർ​ണാ​ടക നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​വർ​ത്ത​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഷി​മോ​ഗ​യി​ലാ​യി​രു​ന്ന മു​ര​ളീ​ധ​ര​നെ ഇ​ന്ന​ലെ പാർ​ട്ടി അ​ദ്ധ്യ​ക്ഷൻ അ​മി​ത് ഷാ​യാ​ണ് പാർ​ട്ടി തീ​രു​മാ​നം അ​റി​യി​ച്ച​ത്. തു​ടർ​ന്ന് കോ​ഴി​ക്കോ​ട്ടെ​ത്തിയ മു​ര​ളീ​ധ​രൻ പ​ത്രിക നൽ​കാ​നു​ള്ള രേ​ഖ​കൾ സ​ഹി​തം മും​ബ​യിലെത്തി.

2009 മു​തൽ 15​വ​രെ തു​ടർ​ച്ച​യാ​യി ര​ണ്ടു ത​വണ ബി.​ജെ.​പി സം​സ്ഥാന പ്ര​സി​ഡ​ന്റാ​യി​രു​ന്ന വി.​മു​ര​ളീ​ധ​രൻ വാ​ജ്പേ​യി മ​ന്ത്രി​സ​ഭ​യു​ടെ കാ​ല​ത്ത് നെ​ഹ്റു യുവ കേ​ന്ദ്ര വൈ​സ് ചെ​യർ​മാ​നും ഡ​യ​റ​ക്ടർ ജ​ന​റ​ലു​മാ​യി​രു​ന്നു. ത​ലശേ​രി സ്വ​ദേ​ശി​യായ മു​ര​ളീ​ധ​രൻ എ.​ബി.​വി.​പി സം​സ്ഥാന ജോ​യി​ന്റ് സെ​ക്ര​ട്ട​റി, അ​ഖി​ലേ​ന്ത്യാ ജ​ന​റൽ സെ​ക്ര​ട്ട​റി തു​ട​ങ്ങിയ നി​ല​ക​ളി​ലും പ്ര​വർ​ത്തി​ച്ചു.

23ന് തിരഞ്ഞെടുപ്പ്
16 സം​സ്ഥാ​ന​ങ്ങ​ളി​ലെ 58 രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്ക് 23​ന് ന​ട​ക്കു​ന്ന തി​ര​ഞ്ഞെ​ടു​പ്പി​ന് കേ​ന്ദ്ര​മ​ന്ത്രി​യും പാർ​ട്ടി തി​ര​ഞ്ഞെ​ടു​പ്പ് സ​മി​തി സെ​ക്ര​ട്ട​റി​യു​മായ ജെ.​പി.​ന​ഡ്ഡ ഇ​ന്ന​ലെ പു​റ​ത്തി​റ​ക്കിയ 18 സ്ഥാ​നാർ​ത്ഥി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ പ​ട്ടി​ക​യി​ലാ​ണ് മു​ര​ളീ​ധ​ര​ന്റെ പേ​രു​ള്ള​ത്. അ​ടു​ത്തി​ടെ കോൺ​ഗ്ര​സ് വി​ട്ട മുൻ മു​ഖ്യ​മ​ന്ത്രി നാ​രാ​യൺ റാ​ണെ​യും ബി.​ജെ.​പി സ്ഥാ​നാർ​ത്ഥി​യാ​യി മ​ഹാ​രാ​ഷ്ട്ര​യിൽ നി​ന്ന് മ​ത്സ​രി​ക്കും. കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​റാ​ണ് മ​ഹാ​രാ​ഷ്ട്ര​യിൽ നി​ന്നു​ള്ള മ​റ്റൊ​രു സ്ഥാ​നാർ​ത്ഥി. ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് ഉ​ട​മ​യും നി​ല​വിൽ രാ​ജ്യ​സ​ഭാം​ഗ​വു​മായ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നെ കർ​ണാ​ട​ക​യിൽ നി​ന്ന് വീ​ണ്ടും മ​ത്സ​രി​പ്പി​ക്കും. എൻ.​‌​ഡി.എ കേ​രള ഘ​ട​കം വൈ​സ് ചെ​യർ​മാ​നാ​ണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ