'എന്തിനാ ചേട്ടാ വായിൽ തോന്നുന്നത് വിളിച്ചു പറയുന്നേ', ഇരയുടെ ടീസറിൽ ദിലീപിന്റെ ജീവിതമോ
March 12, 2018, 3:29 pm
ഉണ്ണിമുകുന്ദൻ, ഗോകുൽ സുരേഷ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഇരയുടെ ടീസർ പുറത്തിറങ്ങി. നടൻ ദിലീപിന്റെ ജീവിതവുമായി ചിത്രത്തിന് ബന്ധമുണ്ടെന്നാണ് ടീസർ കണ്ട പ്രേക്ഷക പ്രതികരണം. ടീസറിൽ ഗോകുൽ സുരേഷ് പറയുന്ന ചില ഡയലോഗുകൾ ദിലീപിന്റെ ജീവിതത്തിൽ നിന്നും അതേപടി അടർത്തി എടുത്തിരിക്കുന്നുവെന്നതും ഇതിന് ബലമേകുന്നു.സൈജു.എസ്.എസ് സംവിധാനം ചെയ്യുന്ന ഇരയുടെ നിർമ്മാണം സംവിധാകൻ വൈശാഖും, തിരക്കഥാകൃത്തായ ഉദയകൃഷ്ണയും ചേർന്നാണ്. കേരളത്തെ ഞെട്ടിച്ച സംഭവമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന തരത്തിലുള്ള ആദ്യ റിപ്പോർട്ടുകൾ പുറത്തുവന്നത് മുതൽ ചിത്രം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. വൈശാഖിന്റെ അസോസിയേറ്റ് ആയിരുന്ന നവീൻ ജോണാണ് ഇരയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മിയ, ലെന, നിരഞ്ജന നീരജ്, മറീന, അലൻസിയർ, ശങ്കർ രാമകൃഷ്‌ണൻ, കൈലാസ് തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്ന ചിത്രം മാർച്ച് 16ന് തീയേറ്ററുകളിലെത്തും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ