ഹോട്ടായി വാമിക, പുതിയ പഞ്ചാബി ഗാനം വൈറലാകുന്നു
March 12, 2018, 5:20 pm
ബേസിൽ ജോസഫിന്റെ ഗോദ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന പഞ്ചാബി സുന്ദരിയാണ് വാമിക ഗബ്ബി. അതിഥി സിംഗ് എന്ന ഗുസ്‌തിക്കാരിയായി മികച്ച പ്രകടനമാണ് വാമിക ചിത്രത്തിൽ കാഴ്‌ച വച്ചത്. പ്രേക്ഷകർ ഇഷ്‌ടപ്പെടുന്ന രീതിയിലുളള ചേരുവകൾ ചേർത്ത് അവതരിപ്പിച്ച ഗോദ കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു.ഇപ്പോഴിതാ മറ്റൊരു പഞ്ചാബി സുന്ദരിയായി വാമിക വീണ്ടും എത്തിയിരിക്കുകയാണ്. 100 പെർസന്റ് എന്ന പേരുളള മ്യൂസിക്കൽ ആൽബം ഒരുക്കിയിരിക്കുന്നത് ഗാരി സന്ധുവാണ്. അൽപ്പം ഗ്ളാമറായി തന്നെയാണ് ഗാമികയുടെ ഇത്തവണത്തെ വരവ്. മികച്ച പ്രതികരണമാണ് ആൽബത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ