ശ്രീദേവിയ്‌ക്ക് സ്‌നേഹ ബാഷ്‌പാഞ്ജലി അർപ്പിച്ച് ചെന്നൈ സിനിമാ ലോകം
March 12, 2018, 5:42 pm
വിണ്ണിലെ താരാപഥത്തിലേക്ക് യാത്രയായ തങ്ങളുടെ ശ്രീദേവിയ്‌ക്ക് ചെന്നൈ സിനിമാ ലോകത്തിന്റെ ബാഷ്‌പാഞ്ജലി. സിറ്റി ഹോട്ടലിൽ നടന്ന ചടങ്ങിൽ സൗത്തിന്ത്യയിലെ പ്രമുഖ താരങ്ങളെല്ലാം എത്തി. അജിത്ത്, സൂര്യ, ജ്യോതിക, എ.ആർ റഹ്‌മാൻ, പ്രഭുദേവ, ഭാഗ്യരാജ്, നാസർ തുടങ്ങി പഴയതും പുതിയതുമായ തലമുറയിൽപെട്ടവരെല്ലാം ചടങ്ങിനെത്തിയിരുന്നു.

ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ, മക്കളായ ജാൻവി, ഖുഷി എന്നിവരും അനുശോചന യോഗത്തിൽ പങ്കെടുത്തു. അഭിനയ ജീവിതത്തിൽ 50 വർഷത്തിലധികം തിളങ്ങി നിന്ന ശ്രീദേവിയുടെ തുടക്കം തന്നെ തമിഴിൽ നിന്നുമായിരുന്നു. ഇന്ത്യൻ സിനിമയിലെ ഒരേയൊരു വനിതാ സൂപ്പർ സ്റ്റാർ എന്ന പദവി ശ്രീദേവിയ്‌ക്ക് മാത്രം അവകാശപ്പെട്ടതാണ്.

ഇക്കഴിഞ്ഞ ഫെബ്രുവരി 24ന് ദുബായിലെ ഒരു ഹോട്ടലിൽ വച്ചായിരുന്നു ശ്രീദേവിയുടെ മരണം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ