വടക്കു കിഴക്കൻ കരകൗശല മേളയിൽ തിരക്കേറുന്നു
March 12, 2018, 7:55 pm
കൊച്ചി: നോർത്ത് ഈസ്റ്റേൺ ഹാൻഡി ക്രാഫ്റ്റ് ആൻഡ് ഹാൻഡ് ലൂംസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (പൂർബശ്രീ ചെന്നൈ) ടി.ഡി. എം ഹാളിൽ നടക്കുന്ന (പെരി​യാർ ഹാൾ) ക്രാഫ്റ്റ് ബസാറിൽ തിരക്കേറുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ കരകൗശല കൈത്തറി ഉത്പന്നങ്ങളാണ് പ്രദർശനത്തിനും വില്പനയ്ക്കമായുള്ളത്.
മിനിസ്ട്രി ഒഫ് ഡെവലപ്മെന്റ് ഒഫ് നോർത്ത് ഈസ്റ്റേൺ റീജിയൺ, ന്യൂഡൽഹിയാണ് മേള സ്പോൺസർ ചെയ്യുന്നത്.
അസം, അരുണാചൽ പ്രദേശ്, മേഘാലയ, മണിപ്പൂർ, മിസോറാം, നാഗാലാൻഡ്, സിക്കിം, ത്രിപുര എന്നിവിടൂളിലെ വൈവിദ്ധ്യമാർന്ന കരകൗശല ഉത്പന്നങ്ങളെ അടുത്തറിയാനും സ്വന്തമാക്കാനും ഉപഭോക്താക്കൾക്ക് അവസരമൊരുക്കുകയാണ് മേള. കരകൗശല ഉത്പന്നങ്ങൾക്കൊപ്പം കൈ കൊണ്ടുനിർമിച്ച സാരികളും പ്രദർശനത്തിലുണ്ട്. ഫർണീച്ചറുകൾ, മുളയിൽ തീർത്ത പാത്രങ്ങൾ, അലങ്കാര വസ്തുക്കൾ തുടങ്ങിയവ പ്രദർശനത്തിലെ ആകർഷകങ്ങളാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ