ഇത് മാതൃകയാണ്, മുന്നറിയിപ്പും
March 13, 2018, 12:25 am
അടുത്തയിടെ രാജ്യം കണ്ട ഏറ്റവും വലിയ ജനകീയകർഷകസമരത്തിനാണ് മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചത്. ആവശ്യങ്ങൾ നിരവധിയായിരുന്നെങ്കിലും സംസ്ഥാന കേന്ദ്ര സർക്കാരുകളെ ഒരുപോലെ പിടിച്ചുലയ്ക്കുകയായിരുന്നു സമരദിനങ്ങൾ. നാസിക്കിൽ നിന്ന് ആരംഭിച്ച യാത്രയിലുടനീളം വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. അത് ആയിരമായും പതിനായിരമായും വർധിച്ചതോടെ കർഷകർക്കുമുന്നിൽ മുട്ടുമടക്കുകയല്ലാതെ മറ്റുവഴികളൊന്നും തന്നെ അധികാരകേന്ദ്രങ്ങൾക്കുണ്ടായിരുന്നില്ല. കൊടുവെയിലിനെ വകവയ്ക്കാതെ കാൽനടയായി എത്തിയ കർഷകരെ വെള്ളവും ആഹാരവും നൽകിയാണ് നഗരം സ്വീകരിച്ചത്. എസ് എസ് എൽ സി പരീക്ഷ നടക്കുന്നതിനാൽ, ഗതാഗത തടസം ഉണ്ടാകാതിരിക്കാനും വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ട് നേരിടാതിരിക്കാനും രാത്രിയിലാണ് ഇവർ നടന്നെത്തിയത്. അക്രമസംഭവങ്ങളും മുദ്രാവാക്യം വിളികളും ആൾക്കൂട്ട പ്രഹസനങ്ങളും മാത്രം കണ്ടുശീലിച്ചവർക്ക് ' മുംബയിലെ കർഷകസമരം' വേറിട്ട 'മാതൃകയും മുന്നറിയിപ്പും' ആകുമെന്ന് തീർച്ചയാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ