ടീച്ചറുമായുള്ള വഴിവിട്ട ബന്ധം വിലക്കിയ അമ്മയെ മകൾ തല്ലിക്കൊന്നു
March 12, 2018, 9:29 pm
ഗാസിയാബാദ്: അദ്ധ്യാപികയുമായുള്ള വഴിവിട്ട ബന്ധം വിലക്കിയ അമ്മയെ മകൾ ഇരുമ്പ് കമ്പി ഉപയോഗിച്ച് തലയ്‌ക്കടിച്ച് കൊന്നു. ഉത്തർ പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. 18കാരിയായ മകൾക്കും അദ്ധ്യാപികയ്‌ക്കുമെതിരെ പിതാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കൃത്യത്തിന് ശേഷം പെൺകുട്ടി അദ്ധ്യാപികയോടൊപ്പം നാടുവിട്ടതായി സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ കുറേ മാസങ്ങളായി തന്റെ മകളും അദ്ധ്യാപികയും തമ്മിൽ വഴിവിട്ട ബന്ധം തുടർന്ന് വരികയായിരുന്നുവെന്ന് പിതാവിന്റെ പരാതി. ഇരുവരും ചേർന്ന് ഒളിച്ചോടാനും പദ്ധതിയിട്ടിരുന്നു. ഈ ബന്ധത്തെ എതിർത്തതിന്റെ പേരിലാണ് തന്റെ ഭാര്യയെ കൊലപ്പെടുത്തിയത്. വെള്ളിയാഴ്‌ച തന്റെ ഇളയ മകൾ സ്‌കൂൾ വിട്ട് വന്നപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ മാതാവിന്റെ ശരീരം കാണുന്നതെന്നും പിതാവ് മൊഴി നൽകി. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഞായറാഴ്‌ച മരണം സംഭവിച്ചിരുന്നു.

സംഭവത്തിൽ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടികൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും എന്നാൽ ഇക്കാര്യത്തിലെ നിജസ്ഥിതി കൂടുതൽ അന്വേഷണത്തിന് ശേഷമേ പറയാൻ കഴിയൂ എന്നും പൊലീസ് വൃത്തങ്ങൾ പ്രതികരിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ