കട്ടപ്പ മെഴുക് പ്രതിമയാകുന്നു
March 13, 2018, 8:59 am
ലണ്ടനിലെ ലോക പ്രശസ്തമായ വാക്സ് മ്യൂസിയം മാഡം തുസാഡ്സിൽ തെന്നിന്ത്യൻ താരം സത്യരാജ് ഇടംപിടിക്കുന്നു. ഇക്കാര്യം അദ്ദേഹത്തിന്റെ മകനും നടനുമായ സിബിരാജാണ് ആരാധകരെ അറിയിച്ചത്. ഇവിടെ ഇടം നേടുന്ന ആദ്യ തമിഴ് നടൻ കൂടിയാണ് സത്യരാജ്. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ സത്യരാജ് അവതരിപ്പിച്ച കട്ടപ്പ എന്ന കഥാപാത്രത്തെയാണ് മ്യൂസിയത്തിൽ സ്ഥാപിക്കുന്നത്. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ഐശ്വര്യ റായ്, സൽമാൻ ഖാൻ, കത്രീന കെയ്ഫ് തുടങ്ങിയവരുടെ പ്രതിമകൾ നേരത്തെ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ