ഇർഫാന്റെ സിനിമകൾ മാറ്റിവച്ചു
March 13, 2018, 9:02 am
ബോളിവുഡ് താരം ഇർഫാൻ ഖാന്റെ രോഗത്തെ കുറിച്ച് വിശദീകരണവുമായി അദ്ദേഹത്തിന്റെ ഭാര്യ സുതാപ സിക്ദർ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് സുതാപയുടെ പ്രതികരണം. 'എന്റെ പങ്കാളി ഒരു പോരാളിയാണ്. അദ്ദേഹം ജീവിതത്തിലെ പ്രതിസന്ധിയോട് പോരടിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ പ്രാർത്ഥനകൾക്കും അന്വേഷണങ്ങൾക്കും നന്ദി. യുദ്ധ ഭൂമിയിലെ തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിലാണ് എന്റെ ശ്രദ്ധ. ഇതിൽ ജയിച്ചേ പറ്റൂ. കുടുംബത്തിന്റെയും കൂട്ടുകാരുടെയും ഞങ്ങളെ സ്‌നേഹിക്കുന്ന നിങ്ങളുടെയും പിന്തുണയുള്ളതിനാൽ വിജയം ഉറപ്പാണ്. രോഗമെന്താണെന്നറിയാൻ നിങ്ങൾക്ക് ആകാംക്ഷയുണ്ടെന്നറിയാം. അതെന്തായാലും സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കൂ'' ഇങ്ങനെയാണ് സുതാപ കുറുപ്പിൽ പറയുന്നത്. തനിക്ക് അപൂർവ രോഗമാണെന്ന് ഇർഫാൻ ഖാൻ തന്നെയാണ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അറിയിച്ചത്. ഡോക്ടർമാർ പൂർണ വിശ്രമം നിർദ്ദേശിച്ചതിനാൽ സിനിമകളിൽ നിന്ന് അവധിയെടുത്തിരിക്കുയാണ് അദ്ദേഹം. ഇർഫാൻ കരാറൊപ്പിട്ട എല്ലാ പ്രോജക്ടുകളും മാറ്റിവയ്ക്കുകയാണെന്ന് അദ്ദേഹത്തിന്റെ പ്രസ് ടീം അറിയിച്ചു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ