അനുഷ്‌കയുടെ പ്രതിഫലം അഞ്ച് കോടി
March 13, 2018, 9:11 am
ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യൻ നായിക എന്ന നേട്ടം ഇനി അനുഷ്‌ക ഷെട്ടിക്ക് സ്വന്തം.അഞ്ചു കോടി രൂപയാണത്രേ അനുഷ്‌ക തന്റെ പുതിയ ചിത്രത്തിനായി വാങ്ങുന്നത്. ബാഹുബലി, ഭാഗ്മതി എന്നീ ചിത്രങ്ങൾ സൂപ്പർഹിറ്റായതോടെയാണ് അനുഷ്‌ക പ്രതിഫലം ഉയർത്തിയത്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് വൻ കളക്ഷൻ നേടി പ്രദർശനം തുടരുകയാണ് ഭാഗ്മതി. ഇതോടെ കൈനിറയെ അവസരങ്ങളാണ് താരത്തിന് ലഭിക്കുന്നത്.

തെന്നിന്ത്യൻ താരറാണിയായി തിളങ്ങുന്ന നയൻതാരയെ പിന്നിലാക്കിയാണ് അനുഷ്‌കയുടെ കുതിപ്പ്. ഡോറ, അറം എന്നീ സിനിമകൾ പ്രതീക്ഷിച്ച വിജയം നേടാതിരുന്നതാണ് നയൻതാരയ്ക്ക് പ്രശ്നമായത്. നായകന്മാരുടെ സാന്നിദ്ധ്യമില്ലെങ്കിലും സിനിമകൾ സൂപ്പർഹിറ്റാക്കാൻ കഴിയുന്ന നായികമാരാണ് അനുഷ്‌കയും നയൻതാരയും.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ