നാഗേശ്വര റാവുവായി നാഗചൈതന്യ
March 13, 2018, 9:15 am
തെലുങ്ക് യുവതാരം നാഗചൈതന്യയെ തേടി ഒരു അപൂർവ അവസരം എത്തിയിരിക്കുകയാണ്. തെലുങ്ക് സിനിമയിലെ പഴയകാല താരവും നിർമ്മാതാവുമായ സ്വന്തം മുത്തച്ഛൻ അക്കിനേനി നാഗേശ്വര റാവുവിനെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് നാഗചൈതന്യ. പഴയകാല നായിക സാവിത്രിയുടെ ജീവിതം പറയുന്ന മഹാനടിയിലാണിത്. ദേവദാസ്, മായാബസാർ തുടങ്ങിയ ചിത്രങ്ങളിൽ നാഗേശ്വര റാവുവും സാവിത്രിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. രണ്ട് ദിവസത്തെ ഷൂട്ടിംഗാണ് നാഗചൈതന്യയ്ക്കുള്ളത്.മലയാളി താരം കീർത്തി സുരേഷാണ് സാവിത്രിയായി എത്തുന്നത്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ നടൻ ജെമിനി ഗണേശനെ അവതരിപ്പിക്കുന്നു. സാവിത്രിയുടെ ഭർത്താവായിരുന്നു ജെമിനി ഗണേശൻ. തെലുങ്ക് നടിയും സംവിധായികയും എഴുത്തുകാരിയും നിർമ്മാതാവുമായിരുന്ന ഭാനുമതിയുടെ വേഷത്തിൽ അനുഷ്‌ക ഷെട്ടി അഭിനയിക്കും. ഇരുപതു കോടി മുതൽ മുടക്കിൽ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് വൈജയന്തി മൂവീസ് ആണ്. തമിഴ്, മലയാളം പതിപ്പുകളും പുറത്തിറങ്ങുന്നുണ്ട്. സാമന്ത, വിജയ് ദേവർകൊണ്ട, ശാലിനി പാണ്ഡെ, രാജേന്ദ്രപ്രസാദ്, പ്രകാശ് രാജ് തുടങ്ങിയ മുൻനിര താരങ്ങളും ഇതിൽ അണിനിരക്കുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ