ബിജു മേനോന്റെ ഗുണ്ട വീണ്ടും തലസ്ഥാനത്തേക്ക്
March 13, 2018, 9:17 am
ബിജു മേനോൻ നായകനാകുന്ന പുതിയ ചിത്രം പടയോട്ടത്തിന്റെ ഷൂട്ടിംഗ് വീണ്ടും തലസ്ഥാനത്തേക്ക്. 15 മുതൽ 19 വരെ ജനറൽ ആശുപത്രിയിലാണ് ഷൂട്ടിംഗ് നടക്കുക. ചിത്രത്തിന്റെ കുറച്ച് ഭാഗങ്ങൾ കഴിഞ്ഞ മാസം തിരുവനന്തപുരത്ത് ഷൂട്ട് ചെയ്തിരുന്നു. ചെങ്കൽചൂളക്കാരനായ ചെങ്കൽ രഘു എന്ന ഗുണ്ടയുടെ വേഷമാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്. ബിജു തിരുവനന്തപുരം സ്ളാംഗിൽ ആദ്യമായി സംസാരിക്കുന്നുവെന്ന പ്രത്യേകതയും പടയോട്ടത്തിനുണ്ട്.

നവാഗതനായ റഫീഖ് ഇബ്രാഹിമാണ് സംവിധായകൻ. വീക്കെൻഡ് ബ്‌ളോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന ഈ ഗ്യാംഗ്സ്റ്റർ കോമഡി ചിത്രത്തിൽ ദിലീഷ് പോത്തൻ, സുധി കോപ്പ, ഹരീഷ് കണാരൻ എന്നിവരും അഭിനയിക്കുന്നു. അനുശ്രീയാണ് നായിക. പ്രശാന്ത് പിള്ള സംഗീതം നൽകുന്ന പടയോട്ടത്തിന് കാമറ ചലിപ്പിക്കുന്നത് പ്രശാന്ത് രവീന്ദ്രനാണ്. ഗാനരചന: ഹരിനാരായണൻ, എഡിറ്റിംഗ്: രതീഷ് രാജ്, കലാസംവിധാനം: സാബു മോഹൻ, വസ്ത്രാലങ്കാരം: സ്‌റ്റൈഫി സേവ്യർ.

തിരുവനന്തപുരത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം ബിജു മേനോൻ അമേരിക്കയിലേക്ക് പോകും. മടങ്ങിയെത്തിയ ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിൽ സുരേഷ് ദിവാകർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കും.
ദിലീപിനെ നായകനാക്കി ഇവൻ മര്യാദരാമൻ എന്ന ചിത്രമൊരുക്കിയ സംവിധായകനാണ് സുരേഷ് ദിവാകർ.ഇക്കൊല്ലം നിന്നുതിരിയാൻ ബിജു മേനോന് സമയമില്ല.കഥ ഇഷ്ടപ്പെട്ടിട്ടും ഡേറ്റ് നൽകാനാവാത്ത അര ഡസനോളം പ്രോജക്ടുകൾ ഇപ്പോൾ ക്യൂവിലാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ