സ്ത്രീകളും വൃക്കരോഗങ്ങളും
March 13, 2018, 10:38 am
സ്ത്രീകളിൽ പ്രത്യേകമായി കണ്ടുവരുന്ന വൃക്കരോഗങ്ങളെയും, ലഭിക്കുന്ന ചികിത്സകളെയും കുറിച്ച് അല്പം ചില കാര്യങ്ങൾ.

1. പ്രീ എക്ലാംപ്സിയ
ഗർഭകാലത്ത് 20 ആഴ്ചകൾക്കു ശേഷം വരുന്ന രോഗാവസ്ഥയാണ് ഇത്. അമിത രക്തസമ്മർദ്ദം, മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുക, ശരീരമാസകലം നീര് വരുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കാൻ സാദ്ധ്യതയുള്ള അവസ്ഥയാണിത്. പെട്ടെന്നുണ്ടാവുന്ന വൃക്കസ്തംഭനവും, സ്ഥായിയായ വൃക്കരോഗങ്ങൾക്കുള്ള സാദ്ധ്യതയും ഇതുമൂലം ഉണ്ടാകാം.

കൃത്യമായ രോഗനിർണയവും ശ്രദ്ധയോടെയുള്ള പരിചരണവും വളരെ അത്യാവശ്യമാണ്. രക്തസമ്മർദ്ദ നിയന്ത്രണവും (കുഞ്ഞിന് ദോഷമുണ്ടാക്കുന്ന രീതിയിലുള്ള മരുന്നുകൾ) കൃത്യമായ സമയത്തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രസവവുമാണ് ഈ അവസ്ഥയുടെ ചികിത്സ. (തുടരും)

ഡോ. ശ്രീജേഷ്. ബി
കൺസൾട്ടന്റ്
നെഫ്രോളജിസ്റ്റ്
എസ്.യു.ടി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം
ഫോൺ: 0471 4077888
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ