വ്യത്യസ്തയാകാനുള്ള ശ്രമമാണ് ഈ സിനിമ
March 13, 2018, 12:00 pm
ഓരോ കഥാപാത്രങ്ങളിലും തന്റെ കൈയൊപ്പു പതിപ്പിക്കുന്ന താരമാണ് കങ്കണ റണാവത്ത്. തന്റെ പുതിയ ചിത്രമായ മെന്റൽ ഹെ ക്യായിലെ ക്യാരക്ടറിനെക്കുറിച്ച് ഒരഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ് താരം. ആ ചിത്രത്തിലെ കഥാപാത്രത്തെ സ്വീകരിക്കാൻ വ്യക്തമായ കാരണമുണ്ടെന്നാണ് കങ്കണ പറയുന്നത്.

'കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജീവിതം എന്റെ മുന്നിൽ തുറന്ന് കാണിച്ചത് വ്യത്യസ്തയായി ഇരിക്കുന്നതിലെ നിഗൂഢതകളുടെ തിരിച്ചറിവാണ്. ഭ്രാന്തി, മനോരോഗി തുടങ്ങിയ വാക്കുകളാണ് എന്നെ അപമാനിക്കാനും അടിച്ചമർത്താനുമായി അവർ ഉപയോഗിച്ചിരുന്നത്. ഇവ ഒരിക്കലും ശാപവാക്കുകളായി ഉപയോഗിക്കാൻ പാടുള്ളതല്ല. ഈ തിരക്കഥ വന്നപ്പോൾ എനിക്കറിയാമായിരുന്നു ഇതിന് ചുറ്റുമുള്ള നിഗൂഢതകൾ പൊളിച്ചെടുക്കാൻ ഞാൻ ഈ കഥാപാത്രം തിരഞ്ഞെടുക്കണമെന്ന്. നമ്മൾ വ്യക്തിത്വം ആഘോഷമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആളുകളെ ദയനീയവും സഹാനുഭൂതിയും ആവശ്യപ്പെടുന്ന പ്രതീകങ്ങളായി ഞങ്ങൾ കാണിക്കില്ല.

ഈ പ്രശ്നം ഞങ്ങൾ കാര്യഗൗരവത്തോട് കൂടി തന്നെ അവതരിപ്പിക്കും. വ്യക്തിത്വം പ്രകടിപ്പിക്കുന്നതിനെ ഭ്രാന്തായി കണക്കാക്കുന്നതിന് എതിരേയാണ് ഈ ചിത്രം നിലകൊള്ളുന്നത്' എന്നാണ് കങ്കണ പറഞ്ഞിരിക്കുന്നത്. രാജ്കുമാർ റാവു നായകനാകുന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ വളരെയധികം വൈറലായി മാറിയിരുന്നു. സ്വയം മുറിവേൽപ്പിക്കുന്ന തരത്തിലായിരുന്നു ചിത്രത്തിന്റെ ഒരു പോസ്റ്റർ പുറത്തിറങ്ങിയത്. മറ്റൊന്ന് കഥാപാത്രങ്ങളുടെ ആത്മഹത്യാ പ്രവണത കാണിക്കുന്നതായിരുന്നു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ