തേനിയിലെ കാട്ടുതീ, റേഞ്ച് ഓഫീസറെ സസ്‌പെൻഡ് ചെയ്‌തു
March 13, 2018, 12:56 pm
തേനി: തേനിയിലുണ്ടായ കാട്ടുതീയിൽ 11 പേർ മരിക്കാനിടയായ സാഹചര്യത്തിൽ കുരങ്ങിണി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. റേഞ്ച് ഓഫീസർ ജയ്‌സിംഗിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. ട്രെക്കിംഗ്സംഘം അനധികൃതമായി വനത്തിൽ പ്രവേശിച്ചത് തടയാതിരുന്നതിനാണ് നടപടി.

അതേസമയം, ട്രെക്കിംഗ് അനധികൃതമായിരുന്നെന്ന് തേനി എസ്.പി ഭാസ്‌കരൻ പ്രതികരിച്ചു. അനുമതിയില്ലാതെയാണ് ട്രെക്കിംഗ് സംഘം കൊളുത്തുമല വരെ എത്തിയതെന്ന് എസ്.പി പറഞ്ഞു. ടോപ്‌ സ്‌റ്റേഷൻ വരെ പോകാനുള്ള അനുമതി മാത്രമെ വനംവകുപ്പ് നൽകിയിരുന്നുള്ളു. സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കുമെന്നും കാട്ടുതീ ഉണ്ടായതിന് പിന്നിൽ മറ്റെന്തെങ്കിലും അട്ടിമറി സാധ്യതയുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം നടന്നു വരികയാണെന്നും എസ്.പി വ്യക്തമാക്കി.

ട്രെക്കിംഗ് സംഘടിപ്പിച്ച ചെന്നൈ ട്രെക്കിങ് ക്ലബ് ഉടമ പീറ്റർ വൻജീത്, ഗൈഡ് രാജേഷ് എന്നിവർക്കെതിരെ അന്വേഷണം നടക്കുകയാണെന്ന് എസ്‌.പി അറിയിച്ചു. ചെന്നൈ, തിരുപ്പൂർ, ഈറോഡ് സ്വദേശികളായ 28 സ്ത്രീകളും എട്ട് പുരുഷന്മാരും മൂന്നു കുട്ടികളുമടങ്ങുന്ന സംഘമാണ് ട്രെക്കിംഗിനെത്തിയത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ