ഒടിയൻ കാത്തു വച്ചിരിക്കുന്നത് അത്ഭുതങ്ങൾ,മേയ്‌ക്കിംഗ് വീഡിയോ കാണാം
March 13, 2018, 3:02 pm
പുലിമുരുകന് ശേഷം മാണിക്യനെന്ന മറ്റൊരു മാസ് അവതാരമായി മോഹൻലാൽ എത്തുന്ന ചിത്രമാണ് ഒടിയൻ. പ്രഖ്യാപിക്കപ്പെട്ടത് മുതലുള്ള ഓരോ ദിവസവും ചിത്രവുമായി ബന്ധപ്പെട്ട് പുറത്തു വന്നിട്ടുള്ള വാർത്തകൾ പ്രേക്ഷകനെ കൊണ്ടെത്തിക്കുന്നത് മറ്റൊരു മായിക ലോകത്താണ്. സിനിമയിലെ ലാലിന്റെ പരകായ പ്രവശനത്തിലേക്കുള്ള നാൾവഴിയിൽ അണിയറക്കാർ പുറത്തുവിട്ട ചിത്രങ്ങളും, ടീസറും, വാർത്തയുമെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ സൃഷ്‌ടിച്ചത് ഓരോ റെക്കാഡുകളായിരുന്നു.

അക്കുട്ടത്തിലേക്കിതാ നിഗൂഡതകൾ ഒളിപ്പിച്ചു വച്ച ഒടിയന്റെ മേയ്‌ക്കിംഗ് വീഡിയോ കൂടി എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹെയ്‌നാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ വീഡിയോ പുറത്തു വിട്ടത്. സിനിമയിലെ ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണമാണ് വീഡിയോയിൽ കാണാൻ കഴിയുക.മോഹൻലാലിനൊപ്പം പ്രകാശ്‌ രാജ്, നരേൻ എന്നിവരെയും വീഡിയോയിൽ കാണാം. ഒടിയന്റെ അവസാന ഷെഡ്യൂളാണ് ഇപ്പോൾ പാലക്കാട് നടക്കുന്നത്. മൂന്ന് കാലഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങളെയാണ് ലാൽ അവതരിപ്പിക്കുന്നത്. മഞ്ജുവാര്യർ നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകുമാർ മേനോനാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ