എന്നാലും സണ്ണി രാഖിയോടിത് വേണ്ടായിരുന്നു
March 13, 2018, 3:26 pm
സണ്ണി ലിയോണിനോട് ഏറ്റവും വിദ്വേഷം ആർക്കായിരിക്കും എന്ന ചോദ്യത്തിന് അടുത്തിടെ ബോളിവുഡിൽ നിന്നും വന്ന ഉത്തരം രാഖി സാവന്ത് എന്നായിരുന്നു. തമാശ രൂപേണ ആയിരുന്നെങ്കിലും സംഭവത്തിൽ ഒരല്‌പം സത്യമുണ്ട്. കാരണം സണ്ണി ഇന്ത്യയിലേക്ക് വരുന്നതുവരെ ഐറ്റം നമ്പറുകളിൽ കിരീടം വയ്‌ക്കാത്ത രാ‌ജ്ഞി തന്നെയായിരുന്നു രാഖി സാവന്ത്.

സംഗതി അങ്ങനെയാണെന്നിരിക്കേ, സണ്ണിയ്‌ക്കെതിരെ ഒരു 'ഗുരുതര ആരോപണവുമായി' രാഖി എത്തിയിരിക്കുകയാണ്. അഡൽട്ട് ഫിലിം ഇൻഡസ്ട്രിയിലെ ആളുകളിൽനിന്ന് തനിക്ക് ഇപ്പോൾ സ്ഥിരമായി ഫോൺ കോളുകളും മെസേജുകളും വരാറുണ്ടെന്നും, തന്റെ വീഡിയോയും മെഡിക്കൽ സർട്ടിഫിക്കറ്റും ആവശ്യപ്പെട്ടാണ് അവർ വിളിക്കുന്നതെന്നുമാണ് രാഖിയുടെ ആരോപണം. സണ്ണിയല്ലാതെ മറ്റാരും തന്റെ നമ്പർ അവർക്ക് കൊടുക്കില്ലെന്നാണ് താരം പറയുന്നത്.

'നല്ല പെയ്‌മെന്റ് തരാമെന്നാണ് അവർ പറയുന്നത്. പക്ഷെ, അത്തരമൊരു പണിയെടുക്കാൻ എനിക്ക് താൽപര്യമില്ല. മരിച്ചാലും ആ ഇൻഡസ്ട്രിയിലേക്ക് ഞാനില്ല. ഞാനൊരു ഇന്ത്യൻ പെൺകുട്ടിയാണ്, എന്റെ മൂല്യങ്ങളെക്കുറിച്ച് എനിക്ക് ഉത്തമമായ ബോധ്യമുണ്ട്. എന്റെ നമ്പർ എവിടെ നിന്ന് കിട്ടിയെന്ന് ചോദിക്കുമ്പോൾ അവർ പറഞ്ഞത് സണ്ണി ലിയോണിന്റെ പേരാണ്' – രാഖി പറഞ്ഞു.

നേരത്തെ സണ്ണി ലിയോൺ ഇരട്ടകുട്ടികളുടെ അമ്മയായി എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ താരത്തെ അഭിനന്ദിച്ചുകൊണ്ട് രാഖി ഒരു വീഡിയോ പോസ്റ്റ് ചെയ്‌തിരുന്നു. അഭിനനന്ദനത്തിനൊപ്പം പ്രകോപിപ്പിക്കുന്ന ചോദ്യങ്ങളും രാഖി സണ്ണിയോട് ചോദിച്ചിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ