മുഖം മറച്ച് ദുൽഖറും സോനവും, സോയാഫാക്‌ടർ ഫസ്‌റ്റ് ലുക്ക് പുറത്ത്
March 13, 2018, 3:50 pm
ദുൽഖർ സൽമാനും സോനം കപൂറും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന സോയാഫാക്‌ടർ എന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറങ്ങി. പുസ്‌തകം കൊണ്ട് ഭാഗികമായി മുഖം മറച്ചാണ് ഇരുവരും പോസ്‌റ്ററിൽ പ്രത്യക്ഷപ്പെടുന്നത്.

അനുജ ചൗഹാന്റെ നോവലിനെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഭിഷേക് ശർമ്മയാണ്. 1983ൽ ഇന്ത്യ, ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിംഗ് എന്ന പെൺകുട്ടിയുടെ ജീവിതത്തെ ചുറ്റിപറ്റിയാണ് സിനിമയുടെ കഥ നടക്കുന്നത്. സിനിമയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്‌ടൻ നിഖിൽ ഖോദയുടെ വേഷത്തിലാണ് ദുൽഖർ അഭിനയിക്കുന്നത്. സോയയുമൊത്ത് ഭക്ഷണം കഴിക്കുന്ന ദിവസം ഇന്ത്യൻ ടീം ആ മാച്ചിൽ ജയിക്കുകയാണ്. ഇതോടെ 2010ലെ ലോകകപ്പിന് സോയാഫാക്‌ടർ വിനിയോഗിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ആലോചിക്കുന്നതും മറ്റുമാണ് നോവലിലെ കഥ.

ഈ വർഷം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെങ്കിലും 2019 ആഗസ്‌റ്റിലായിരിക്കും തീയേറ്ററിലെത്തുക. ദുൽഖർ നായകനാവുന്ന രണ്ടാമത്തെ ബോളിവുഡ് സിനിമ എന്ന പ്രത്യേകതയും സോയ ഫാക്‌ടറിനുണ്ട്. അകാശ് ഖുറാന സംവിധാനം ചെയ്യുന്ന കാർവാറാണ് ദുൽഖറിന്റെ ബി ടൗണിലെ അരങ്ങേറ്റ ചിത്രം. ജൂൺ ഒന്നിന് സിനിമ റിലീസിനെത്തും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ