നവോദയയുടെ മെഗാ പ്രോ‌ജക്‌ട് വരുന്നു, നായകൻ ഫഹദ്
March 13, 2018, 5:46 pm
മലയാള ചലച്ചിത്ര നിർമ്മാണ രംഗത്ത് അനിഷേധ്യമായ പേരാണ് നവോദയ എന്നത്. ഇന്ത്യൻ സിനിമയ്‌ക്ക് തന്നെ അഭിമാനാർഹമായ ഒരു പിടി മികച്ച ചിത്രങ്ങൾ മലയാള സിനിമയ്‌ക്ക് സമ്മാനിക്കാൻ കഴിഞ്ഞത് നവോദയയുടെ പേരിലാണ്. ഇന്ത്യയിലെ ആദ്യത്തെ ത്രീ ഡി ചിത്രമായ മൈഡിയർ കുട്ടിചാത്തൻ, ആദ്യം 70 എം.എം ചിത്രമായ പടയോട്ടം, സൂപ്പർ താരം മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ തുടങ്ങി നവോദയയുടെ ലേബലിൽ പുറത്തിറങ്ങിയത് മലയാള സിനമയുടെ ചരിത്രം തന്നെയാണ്.

ഇപ്പോഴിതാ ഫഹദ് ഫാസിലെ നായകനാക്കി പഴയ പ്രതാപം വീണ്ടെടുക്കാൻ ഒരുങ്ങുകയാണ് നവോദയ. നവോദയയുടെ സർവസ്വമായിരുന്ന നവോദയ അപ്പച്ചന്റെ മകനും സംവിധായകനുമായ ജിജോ പുന്നോസാണ് ചിത്രം ഒരുക്കുന്നത്. വമ്പൻ ബഡ്‌ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചുണ്ടൻ വള്ളത്തെ പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ കഥ ഒരുങ്ങുന്നത്.

ഫഹദിന്റെ കരിയറിലെ വ്യത്യസ്‌തമായ കഥാപാത്രമാകും ചിത്രം. അഞ്ച് വർഷത്തിലധികമായി ചിത്രത്തിന്റെ തിരക്കഥയുടെ പണിപ്പുരയിലായിരുന്നു താനെന്ന് ജിജോ പറഞ്ഞു. സിനിമയുടെ ചിത്രീകരണം എന്ന് തുടങ്ങുമെന്നത് സംബന്ധിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല. മൈഡിയർ കുട്ടിചാത്തൻ, പടയോട്ടം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ജിജോ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ