വി.മുരളീധരന്റെ പത്രികയിൽ ഗുരുതര പിഴവ്: പത്രിക തള്ളാൻ സാധ്യത
March 13, 2018, 6:30 pm
തിരുവനന്തപുരം: രാജ്യസഭാ തീരഞ്ഞെടുപ്പിന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരൻ നൽകിയ നാമനിർദ്ദേശ പത്രികയിലെ സത്യവാങ്മൂലത്തിൽ ഗുരുതര പിഴവ്. മഹാരാഷ്ട്രയിൽ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുന്ന വി.മുരളീധരൻ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര നിയമസഭാ ഡെപ്യൂട്ടി സെക്രട്ടറി വിലാസ് അത്‌വാലെയ്‌ക്ക് മുമ്പാകെ രണ്ട് സെറ്റ് പത്രികകൾ സമർപ്പിച്ചിരുന്നു. എന്നാൽ ഇതിൽ ആദായ നികുതി അടയ്‌ക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്താത്തതാണ് വിനയായത്.

കഴിഞ്ഞ തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് നിന്നും മത്സരിക്കുമ്പോൾ 2004 - 2005 സാമ്പത്തിക വർഷത്തിൽ 3,97,558 രൂപ ആദായ നികുതി അടച്ചതായി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആദായ നികുതി അടച്ചിട്ടില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അറിയാവുന്ന കാര്യങ്ങൾ ബോധപൂർവം മറച്ച് വയ്‌ക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പ്രകാരം കുറ്റകരമാണ്. അതിനാൽ തന്നെ ഇതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് പത്രിക തള്ളാവുന്നതാണെന്നും വിവരമുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ